ചേര്‍ക്കേണ്ട ഇനങ്ങള്‍
പാവയ്ക്ക 1 കിലോ
പച്ചമുളക് 150 ഗ്രാം
വെളിച്ചെണ്ണ 200 മി ലി
തൈര് 1 ലിറ്റര്‍
തേങ്ങ 1 എണ്ണം
കടുക്, ഉലുവ പാകത്തിന്
കറിവേപ്പില രണ്ട് ഇതള്‍
ഉപ്പ് പാകത്തിന്
പാകം ചെയ്യേണ്ട വിധം
പാവയ്ക്ക കൊത്തിയരിഞ്ഞതും പച്ചമുളക് ചെറുതായി വട്ടത്തിലരിഞ്ഞതും കൂടി 125 മിലി വെളിച്ചെണ്ണയില്‍ ചുവപ്പുനിറമാകുന്നതുവരെ വറുത്തെടുക്കണം. പിന്നീട് തേങ്ങ നന്നായി അരച്ചെടുത്ത് തൈരില്‍ കലക്കിയ ശേഷം വറുത്തെടുത്തു വച്ചിരിക്കുന്ന പാവയ്ക്കയും പാകത്തിന് ഉപ്പും ചേര്‍ത്ത് 75 മിലി വെളിച്ചെണ്ണയില്‍ കടുക്, മുളക്, ഉലുവ, കറിവേപ്പില, എന്നിവ ചേര്‍ത്ത് കടുക് വറുത്ത് മാറ്റിവയ്ക്കുക.