വേണ്ട സാധനങ്ങള്‍
ബ്രഡിന്‍റെ ഉള്‍വശം മാത്രം കുതിര്‍ത്ത് പിഴിഞ്ഞെടുത്തത്- രണ്ടര കപ്പ്
മൈദ-അര ടീസ്‌പൂണ്‍
കടുക്-ഒന്നര സ്‌പൂണ്‍
ഫ്രിഡ്ജില്‍ വച്ച തൈര് ഉടച്ചത്- രണ്ടര സ്‌പൂണ്‍
ഉഴുന്നു പരിപ്പ്-ഒന്നര ടീസ്‌പൂണ്‍
ചെറുകഷണങ്ങളാക്കിയ സവാള-മൂന്നര സ്‌പൂണ്‍
ചീനമുളക്‍-അര ടീസ്‌പൂണ്‍
ശുദ്ധി ചെയ്ത കടലയെണ്ണ ചെറു ചൂടോടെ-മൂന്ന് ടീസ്‌പൂണ്‍
കൊത്തിയരിഞ്ഞ ഇഞ്ചി-ഒന്നേകാല്‍ ടീസ്‌പൂണ്‍
വളരെ ചെറുതാക്കി അരിഞ്ഞ കറിവേപ്പില-നാല് നുള്ള്
ഉപ്പ്-ആവശ്യത്തിന്
അണ്ടിപ്പരിപ്പ് പൊടിച്ചത്-ഒരു ടീസ്‌പൂണ്‍
ഏലം-നാലെണ്ണം
നാരങ്ങനീര്-ഒരു ടീസ്‌പൂണ്‍
ഉണ്ടാക്കുന്ന വിധം
ബ്രഡ്, മൈദ,വെള്ളം എന്നിവ തരിയില്ലാതെ ഇളക്കിയെടുക്കണം. അതില്‍ ഫ്രിഡ്ജില്‍ വച്ച തൈരും ഉപ്പും നാരങ്ങനീരും ചേര്‍ക്കുക.
എണ്ണ ചൂടാക്കിയ ശേഷം കടുകും ഉഴുന്നു പരിപ്പും ചേര്‍ത്ത് വേവിക്കണം.വേവ് ആവശ്യത്തിനാകുമ്പോള്‍ ബാക്കി ചേരുവകള്‍ ചേര്‍ത്ത് വഴറ്റിയെടുക്കണം. മൂന്നു മണിക്കൂര്‍ തണുപ്പിച്ച ശേഷം മാവില്‍ യോജിപ്പിച്ച് ദോശയുണ്ടാക്കാം.