ചായയോടൊപ്പം കഴിക്കാൻ അവൽ ഉപ്പുമാവ് !

Webdunia
വെള്ളി, 2 നവം‌ബര്‍ 2018 (20:11 IST)
വൈകിട്ട് ചായയോടൊപ്പം എന്തെങ്കിലും നാടൻ പലഹാരം കഴിക്കുന്ന പതിവുള്ളവരാണ് നമ്മൾ. അവൽ വിളയിച്ചത് നമ്മൾ സാധാരണയായി ചായയോടൊപ്പം കഴിക്കുന്ന ഒരു വിഭവമാണ്. അൽപം വ്യത്യതമായി അവൽ ഉപ്പുമാവ് ഉണ്ടാക്കിയാലോ. 
 
അവൽ ഉപ്പുമാവ് ഉണ്ടാക്കാനുള്ള ചേരുവകൾ 
 
അവല്‍ – 2 കപ്പ്
 
സവാള – നീളത്തിൽ അരിഞ്ഞ സവാൾ 1
 
കറിവേപ്പില – ഒരു തണ്ട്
 
പച്ചമുളക് – 2
 
കടുക് – 1 ടി സ്പൂണ്‍
 
കടല പരിപ്പ് – 1 ടി സ്പൂണ്‍
 
ജീരകം – ഒരു നുള്ള്
 
മഞ്ഞള്‍പൊടി – ഒരു നുള്ള്
 
കായം – ഒരു നുള്ള്
 
ഉപ്പ്‌ – ആവശ്യത്തിന്
 
എണ്ണ – 1 ടേബിള്‍സ്പൂണ്‍
 
അവൽ ഉപ്പുമാവ് ഉണ്ടാക്കുന്നത് നോക്കാം 
 
അവല്‍ നനച്ചു മാറ്റി വെക്കുക രണ്ട് കപ്പ് അവലിലിന് ഒരു കപ്പ് വെള്ളം എന്നതാണ് കണക്ക്. തുടർന്ന് ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക്, ജീരകം ഇവ പൊട്ടികുക. കറിവേപ്പില ചേര്‍ക്കുക. കടല പരിപ്പ്, കപ്പലണ്ടിയും ഇളം ബ്രൌൺ നിറം വരുന്നതു വരെ മൂപ്പിച്ചെടുക്കുക വറക്കുക.
 
പിന്നീട് മഞ്ഞള്‍ പൊടിയും, കായവും ചേര്‍ത്ത് അതിലേക്കു ഉള്ളിയും പച്ചമുളകും  ഇട്ട് വഴറ്റുക ആവശ്യത്തിന് ഉപ്പ് ഈ സമയം ചേർക്കാം. ഉള്ളിയുടെ നിറം മാറി തുടങ്ങുമ്പോള്‍ നനച്ച അവല്‍ ചേര്‍ത്ത് ഇളക്കി 2 മിനിറ്റ് അടച്ചുവച്ച് വേവിക്കുക ഇപ്പോൾ അവൽ ഉപ്പുമാവ് തയ്യാർ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ഡയലോ​ഗ് അറംപറ്റി, ബിരിയാണി കിട്ടി'; മമ്മൂട്ടിയെ കാണാനെത്തിയതിന് പിന്നാലെ രസകരമായ കുറിപ്പുമായി രമേശ് പിഷാരടി

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

Mammootty: ഗ്യാങ് വാര്‍, വില്ലന്‍ സംഘത്തിന്റെ നേതാവ് വിക്രം; മമ്മൂട്ടി-ഖാലിദ് റഹ്‌മാന്‍ ചിത്രം വമ്പന്‍?

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി ഉറങ്ങുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും!

കൊളസ്‌ട്രോളില്ലെങ്കിലും രക്തസമ്മര്‍ദ്ദം ഉയര്‍ന്നുനില്‍ക്കുന്നു, കാരണം പൊട്ടാസ്യം!

സ്റ്റീല്‍ പാത്രങ്ങളില്‍ അച്ചാറുകള്‍ സൂക്ഷിക്കരുത്, ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങളുടെ വൃക്ക തകരാറിലാണെന്ന് സൂചിപ്പിക്കുന്ന നേത്ര ലക്ഷണങ്ങള്‍

കൊറോണ നിങ്ങളുടെ വയറിനെ കുഴപ്പത്തിലാക്കിയോ, ഇവയാണ് ലക്ഷണങ്ങള്‍

അടുത്ത ലേഖനം
Show comments