Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാത്രി കഴിക്കാൻ ചോറോ ചപ്പാത്തിയോ നല്ലത് ?

രാത്രി കഴിക്കാൻ ചോറോ ചപ്പാത്തിയോ നല്ലത് ?
, ചൊവ്വ, 12 നവം‌ബര്‍ 2019 (13:54 IST)
മൂന്ന് നേരവും അരിയാഹാരം കഴിച്ച് ശീലിച്ചവരാണ് മലയാളികൾ. കാലം മാറിയതിനനുസരിച്ച് മലയാളികളുടെ ജീവിതശൈലിയും ഭക്ഷണ രീതിയുമെല്ലാം മാറിയിരിക്കുകയാണ്. പഴംകഞ്ഞിയെന്തെന്ന് പോലും അറിയാത്ത ന്യൂജെൻ തലമുറയുമുണ്ട് നമുക്കിടയിൽ. അത്താഴം എന്നൊരു രീതിയേ ഇപ്പോൾ കാണാനേ ഇല്ല. 
 
മിക്ക വീടുകളിലും ഇപ്പോൾ രാത്രിയിൽ തീൻ‌മേശയിൽ സ്ഥാനം പിടിക്കുന്നത് ചപ്പാത്തിയാണ്. രാവിലേയും ചപ്പാത്തി കഴിക്കുന്നവർ വിരളമല്ല. ചുരുക്കി പറഞ്ഞാൽ ഇക്കൂട്ടർ ഒരു നേരം മാത്രമാണ് ചോറ് കഴിക്കുന്നത്. രാത്രിയിൽ ചോറ് ഒഴിവാക്കി ഗോതമ്പ് കൊണ്ടുള്ള വിഭവങ്ങൾ കഴിക്കൂ എന്നാണ് പലരും  ഉപദേശിക്കുന്നത് പോലും. ചോറ് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണമെന്തെന്നറിയാമോ? 
 
അരിയാഹാരം ദഹിക്കാന്‍ വളരെ എളുപ്പമാണ് കൂടാതെ സുഖമായ ഉറക്കവും കിട്ടും. അരി ലെപ്റ്റിന്‍ സെന്‍സിറ്റിവിറ്റി കൂട്ടുന്നു. ഒരു കൊഴുപ്പു കോശമാണ് ലെപ്റ്റിന്‍ ഉല്പ്പാദിപ്പിക്കുന്നത്. ഇത് ശരീരത്തിലെ കൊഴുപ്പിന്റെ ശേഖരണം നിയന്ത്രിക്കുന്നു.  വാത–പിത്ത–കഫ ദോഷങ്ങള്‍ക്കെല്ലാം യോജിച്ചതാണ് അരിഭക്ഷണം എന്നാണ് ആയുര്‍വേദം പറയുന്നത്.
 
ദഹനത്തിന് അരിയാഹാരം പ്രശ്നമാകുമെന്നാണ് ചോറ് കേട്ടുകൊണ്ടിരിക്കുന്ന ഒരു പേരുദോഷം. അത് വെറുതേയാണ്. ദഹനത്തിന് ചോറ് നല്ലതാണ്. ചോറുണ്ടാല്‍ വണ്ണം കൂടുമെന്ന് കരുതുന്നവരും ഉണ്ട്. എന്നാൽ അത് വെറുതേ ആണ്. വണ്ണം കൂടും എന്ന തെറ്റായ പ്രചരണം വരാന്‍ കാര്യം, ചിലപ്പോള്‍ ഒരു ഡയറ്റ് പ്ലാനിലും അരിയാഹാരം ഉള്‍പ്പെടുന്നില്ല എന്നുള്ളതാവാം. എന്തായാലും അരിയാഹാരം വേഗം ദഹിക്കും. കൊഴുപ്പ് വളരെ കുറവാണ് കൊളസ്‌ട്രോള്‍ ഇല്ലേയില്ല. അന്നജം അടങ്ങിയതിനാല്‍ ഊര്‍ജ്ജത്തിന്റെ കലവറ കൂടിയാണ് അരി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതാ അല്‍പ്പം മത്തി വിശേഷങ്ങള്‍ !