Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെള്ളയപ്പം ഉണ്ടാക്കാന്‍

വെള്ളയപ്പം ഉണ്ടാക്കാന്‍
, വ്യാഴം, 31 ജനുവരി 2008 (15:36 IST)
WD
വെള്ളയപ്പവും സ്റ്റൂവും നല്ല കോമ്പിനേഷനാണ്. ചിലര്‍ക്ക് വെള്ളയപ്പത്തിന്‍റെ കൂടെ കോഴിക്കറിയാവും ഇഷ്ടപ്പെടുക. എന്തായാലും ഈ മൃദു പലഹാരം ഇഷ്ടപ്പെടാത്തവര്‍ വിരളമായിരിക്കും. വെള്ളയപ്പം ഉണ്ടാക്കുന്നതിനെ കുറിച്ച്,

ചേര്‍ക്കേണ്ടവ

അരിപ്പൊടി - മൂന്ന് കപ്പ്
റവ - മൂന്ന് സ്പൂണ്‍
തേങ്ങ - ഒന്ന്
മുട്ട - ഒന്ന്
യീസ്റ്റ് - രണ്ട് സ്പൂണ്‍
പഞ്ചസാര - നാല് സ്പൂണ്‍
ഉപ്പ് - പാകത്തിന്

ഉണ്ടാക്കേണ്ട വിധം

തേങ്ങ ചിരകി അരച്ച് വയ്ക്കുക. തേങ്ങാവെള്ളം കളയരുത്. റവ ഒരുകപ്പ് വെള്ളത്തില്‍ കുറുക്കിയ ശേഷം യീസ്റ്റ് ചേര്‍ത്ത് കുഴയ്ക്കണം. അരിപ്പൊടിയും തേങ്ങാവെള്ളവും പഞ്ചസാരയും ചേര്‍ത്ത് കുഴച്ചെടുത്ത് റവ കുറുക്കിയതുമായി യോജിപ്പിക്കുക. ഇനി ആറുമണിക്കൂര്‍ നേരം മാവ് വച്ചേക്കണം. അതിനുശേഷം ഇത് തേങ്ങ അരച്ചതും മുട്ടയും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കണം. വീണ്ടും അരമണിക്കൂര്‍ കഴിഞ്ഞാല്‍ വെള്ളയപ്പം ചുട്ടെടുക്കാം.

Share this Story:

Follow Webdunia malayalam