Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെമ്പ്ര കൊടുമുടിയിലേക്ക് വരൂ... വന്യ ജീവികളുടെ കണ്‍‌വെട്ടത്ത് തീകൂട്ടി ഒരു തണുപ്പുള്ള രാത്രി ആസ്വദിക്കാം !

സാഹസികമായി ചെമ്പ്ര കൊടുമുടിയിലേക്ക്

ചെമ്പ്ര കൊടുമുടിയിലേക്ക് വരൂ... വന്യ ജീവികളുടെ കണ്‍‌വെട്ടത്ത് തീകൂട്ടി ഒരു തണുപ്പുള്ള രാത്രി ആസ്വദിക്കാം !
, ബുധന്‍, 25 ഒക്‌ടോബര്‍ 2017 (14:29 IST)
സാഹസികത ഇഷ്ടപ്പെടുന്ന വ്യക്തിയാണോ നിങ്ങള്‍? മലകയറ്റവും സാഹസികതയും ഒപ്പം വന ഭംഗി ആസ്വദിക്കുകയുമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ചെമ്പ്രയിലേക്ക് പോവൂ... ഇപ്പറഞ്ഞവയെല്ലാം അവിടെ നിന്നും അനുഭവിച്ചറിയാന്‍ സാധിക്കും.
 
വയനാട്ടിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണിത്. മലകയറ്റത്തിന്റെ സാഹസിക പാഠങ്ങള്‍ ഈ കൊടുമുടി പകര്‍ന്ന് നല്‍കും. അതിനാല്‍ തന്നെ മലകയറ്റം ആസ്വദിക്കുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് ഇവിടം.
 
കൊടുമുടിയുടെ മുകളിലെത്താന്‍ ഒരു ദിവസത്തെ യാത്ര വേണ്ടിവരും. വഴുക്കലുള്ള മലമ്പാതയിലൂടെ കാട്ടരിവിയുടെ കിന്നാരം കേട്ടുള്ള ഈ യാത്ര അവസാനിക്കുമ്പോള്‍ മലമുകളില്‍ ഒരിക്കലും വറ്റാത്ത ഒരു ചെറു ജലാശയം കാത്തിരിക്കുന്നുണ്ടാവും, ഔഷധ ഗുണമുള്ള ജല ശേഖരവുമായി നിങ്ങളെയും കാത്ത്!
 
ഇനി നിങ്ങള്‍ ഭാഗ്യമുള്ള ഒരു സഞ്ചാരിയാണെങ്കില്‍ വഴിയില്‍ എവിടെയെങ്കിലും ഒരു പുള്ളിപ്പുലിയെയോ അല്ലെങ്കില്‍ മറ്റൊരു വന്യമൃഗത്തെയും കണ്ടു എന്നും വരാം. വയനാട്ടിലെ കല്‍പ്പറ്റയില്‍ നിന്ന് 14 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് ചെമ്പ്ര കൊടുമുടി സ്ഥിതി ചെയ്യുന്നത്. 
 
സഞ്ചാരികള്‍ക്കായി ക്യാന്‍‌വാസ് ടെന്‍റ്, മലകയറ്റ സാമഗ്രികള്‍ എന്നിവയും വഴികാട്ടികളെയും വിനോദ സഞ്ചാരവകുപ്പ് ഇവിടെ ഒരുക്കിയിട്ടുണ്ട്. വന മധ്യത്തില്‍ വന്യ ജീവികളുടെ കണ്‍‌വെട്ടത്ത് തീകൂട്ടി ഒരു തണുപ്പുള്ള രാത്രി കഴിയണോ? പുറപ്പെട്ടോളൂ കല്‍പ്പറ്റയിലേക്ക്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അസിനു മാലാഖ പോലൊരു പെൺകുഞ്ഞ് പിറന്നു!