വിസമയകരമായ ദൃശ്യാനുഭൂതി സമ്മാനിക്കുന്ന പെരുന്തേനരുവിയിലേക്ക് ഒരു യാത്ര പോയാലോ ?

വിസ്മയമായി പെരുന്തേനരുവി

Webdunia
ശനി, 28 ഒക്‌ടോബര്‍ 2017 (11:54 IST)
കേരളത്തിലെ പുതിയ ടൂറിസം ആകര്‍ഷണമാണ് പത്തനംതിട്ട ജില്ലയിലെ പെരുന്തേനരുവി വെള്ളച്ചാട്ടം. ആതിരപ്പിള്ളിയും കുറ്റാലവും പാലരുവിയും പോലെ തന്നെ വിനോദസഞ്ചാരികളുടെ മനം കവരുന്ന പ്രകൃതി സൌന്ദര്യമാണ് പെരുന്തേനരുവിക്കുമുള്ളത്. ചരല്‍ക്കുന്നിന് സമീപമുള്ള പെരുന്തേനരുവി കേരളത്തിന്‍റെ ടൂറിസം ഭൂപടത്തില്‍ ഇതുവരെ ഇടം നേടിയിട്ടില്ലെങ്കിലും പ്രാദേശിക ടൂറിസ്റ്റുകളുടെ ഇഷ്ട ലക്ഷ്യമായി വളര്‍ന്നു കഴിഞ്ഞു. 
 
റാന്നി എന്ന മലയോര ഗ്രാമത്തിലൂടെയാണ് പെരുന്തേനരുവി ഒഴുക്കുന്നത്. നൂറടി ഉയരത്തില്‍ നീന്ന് താഴേയ്ക്കുള്ള ജലപ്രവാഹം കാഴ്ചക്കാര്‍ക്ക് വിസമയകരമായ ദൃശ്യാനുഭൂതിയാണ് സമ്മാനിക്കുന്നത്. മലനിരകളിലൂടെ ശാന്തമായി ഒഴുകിയെത്തി രൌദ്രഭാവം പൂണ്ട് താഴേയ്ക്ക് പതിക്കുന്ന് പെരുന്തേനരുവിയുടെ യാത്ര കാണേണ്ട കാഴ്ച തന്നെയാണെന്ന് ഇവിടെയെത്തിയിട്ടുള്ള സഞ്ചാരികള്‍ സാക്‌ഷ്യപ്പെടുത്തുന്നു. 
 
പമ്പയുടെ കരയിലുള്ള പെരുന്തേനരുവി ശബരിമലയുടെ താഴ്‌വാരത്തിലാണ്.തിരുവല്ലയില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരമാണ് പെരുന്തേനരുവിയിലേക്കുള്ളത്. പത്തനംതിട്ടയില്‍ നിന്ന് റാന്നി വഴിയും എരുമേലി വഴിയും ഇവിടെ എത്തിച്ചേരാം. എന്നാല്‍ ഇവിടേയ്ക്കുള്ള റോഡ് യാത്ര ദുര്‍ഘടമാണ്. 
 
സമിപത്ത് എങ്ങും താമസ സൌകര്യമുള്ള ഹോട്ടലുകള്‍ ഇല്ല എന്നതും പോരായമയാണ്. എന്നാല്‍ തിരുവല്ലയിലും പത്തനംതിട്ടയിലും ഭേദപ്പെട്ട ഹോട്ടലുകള്‍ ഉണ്ട്. തിരുവല്ലയും 28 കിലോമീറ്റര്‍ അകലെയുള്ള ചെങ്ങന്നൂരുമാണ് പെരുന്തേനരുവിക്ക് അടുത്തുള്ള റെയില്‍‌വേ സ്റ്റേഷനുകള്‍. തിരുവനന്തപുരമാണ് അടുത്ത എയര്‍പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖമനേയിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചെന്ന് എസ് ജയശങ്കര്‍

കിടപ്പുമുറിയിലെ എസി യൂണിറ്റിനുള്ളില്‍ കണ്ടെത്തിയത് അഞ്ച് പാമ്പുകളെ!

'സൈനിക സംഘര്‍ഷം ഒരു പ്രശ്‌നത്തിനും പരിഹാരമല്ല': ഇറാന്‍, ഇസ്രായേല്‍, ഉക്രെയ്ന്‍ യുദ്ധങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി

പശ്ചിമേഷ്യൻ സംഘർഷം, മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ച് ചൈന

ഡോക്ടര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചതോടെ കേരളത്തില്‍ മെഡിക്കല്‍ സേവനങ്ങള്‍ സാധാരണനിലയിലേക്ക്

അടുത്ത ലേഖനം
Show comments