Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിസ്മയമായി പെരുന്തേനരുവി

വിസ്മയമായി പെരുന്തേനരുവി
PROPRO
കേരളത്തിലെ പുതിയ ടൂറിസം ആകര്‍ഷണം ആകാന്‍ ഒരുങ്ങുന്ന പത്തനംതിട്ട ജില്ലയിലെ ഏറെ വികസന സാധ്യതയുള്ള ടൂറിസ്റ്റ് കേന്ദ്രമാണ് പെരുന്തേനരുവി വെള്ളച്ചാട്ടം. ആതിരപ്പളിയും കുറ്റാലവും പാലരുവിയും പോലെ തന്നെ വിനോദസഞച്കാരികളുടെ മനം കവരുന്ന പ്രകൃതി സൌന്ദര്യമാണ് പെരുന്തേനരുവിക്കുമുള്ളത്.

ചരല്‍ക്കുന്നിന് സമീപമുള്ള പെരുന്തേനരുവി കേരളത്തിന്‍റെ ടൂറിസം ഭൂപടത്തില്‍ ഇതുവരെ ഇടം നേടിയിട്ടില്ലെങ്കിലും പ്രാദേശിക ടൂറിസ്റ്റുകളുടെ ഇഷ്ട ലക്ഷ്യമായി വളര്‍ന്നു കഴിഞ്ഞു. റാന്നി എന്ന മലയോര ഗ്രാമത്തിലൂടെയാണ് പെരുന്തേനരുവി ഒഴുക്കുന്നത്. നൂറടി ഉയരത്തില്‍ നീന്ന് താഴേയ്ക്കുള്ള ജലപ്രവാഹം കാഴ്ചക്കാര്‍ക്ക് വിസമയകരമായ ദൃശ്യാനുഭൂതിയാണ് സമ്മാനിക്കുന്നത്.

മലനിരകളിലൂടെ ശാന്തമായി ഒഴുകിയെത്തി രൌദ്രഭാവം പൂണ്ട് താഴേയ്ക്ക് പതിക്കുന്ന് പെരുന്തേനരുവിയുടെ യാത്ര കാണേണ്ട് കാഴ്ച തന്നെയാണെന്ന് ഇവിടെയെത്തിയിട്ടുള്ള സഞ്ചാരികള്‍ സാക്‌ഷ്യപ്പെടുത്തുന്നു. പമ്പയുടെ കരയിലുള്ള പെരുന്തേനരുവി ശബരിമലയുടെ താഴ്വാരത്തിലാണ്.

തിരുവല്ലയില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരമാണ് പെരുന്തേനരുവിയിലേക്കുള്ളത്. പത്തനംതിട്ടയില്‍ നിന്ന് റാന്നി വഴിയും എരുമേലി വഴിയും ഇവിടെ എത്തിച്ചേരാം. എന്നാല്‍ ഇവിടേയ്ക്കുള്ള റോഡ് യാത്ര ദുര്‍ഘടമാണ്. സമിപത്ത് എങ്ങും താമസ സൌകര്യമുള്ള ഹോട്ടലുകള്‍ ഇല്ല എന്നതും പോരായമയാണ്. എന്നാല്‍ തിരുവല്ലയിലും പത്തനംതിട്ടയിലും ഭേദപ്പെട്ട ഹോട്ടലുകള്‍ ഉണ്ട്.

തിരുവല്ലയും 28 കിലോമീറ്റര്‍ അകലെയുള്ള ചെങ്ങന്നൂരുമാണ് പെരുന്തേനരുവിക്ക് അടുത്തുള്ള റെയില്‍‌വേ സ്റ്റേഷനുകള്‍. തിരുവനന്തപുരമാണ് അടുത്ത എയര്‍പോര്‍ട്ട്.

Share this Story:

Follow Webdunia malayalam