Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്കോട്ടില്‍ ക്രിക്കറ്റ് വിഭവങ്ങള്‍

രാജ്കോട്ടില് ക്രിക്കറ്റ് വിഭവങ്ങള്
PROPRO
ഓസ്ട്രേലിയയെ കീഴടക്കിയതോടെ ഇന്ത്യയില്‍ ഉടനീളം അലയടിക്കുന്ന ക്രിക്കറ്റ് തരംഗം തങ്ങളുടെ ഭക്ഷണ പാനീയങ്ങളിലേക്ക് കൂടി കൊണ്ടു വരികയാണ് രാജ്കോട്ട് നഗരത്തിലെ ഹോട്ടലുകള്‍.

നവംബര്‍ 14 ന് തുടങ്ങാനിരിക്കുന്ന ഇന്ത്യാ ഇംഗ്ലണ്ട് ഏകദിന പരമ്പരയുടെ ഭാഗമായി ഭക്ഷണങ്ങള്‍ക്ക് താരങ്ങളുടെ പേരാണ് നല്‍കിയിരിക്കുന്നത്.

ഭാ‍ജീസ് ഭാജി, വീരൂസ് വിക്ടറി, യുവി തൂഫാനി, ധോനി സിക്സര്‍, ഇഷാന്ത് ഇ പനീര്‍ അങ്ങനെ പോകുന്നു വിഭവങ്ങളുടെ പേരുകള്‍.

ആദ്യ ഏകദിനം ലക്‍ഷ്യമാക്കി ഇരു ടീമുകളും ഈ നഗരത്തിലാണ് താമസിക്കുന്നത്. ടീം അംഗങ്ങള്‍ക്കായി കേക്കുകള്‍ തന്നെ തയ്യാറാക്കുകയാണ് പാചകക്കാര്‍.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്‌നസ്സിന് അനുസൃതമായ ഭക്ഷണങ്ങള്‍ ഒരുക്കുന്നതിന് മുംബൈയില്‍ നിന്നും പ്രധാന പാചകക്കാര്‍ തന്നെ രാജ്കോട്ടില്‍ ഉടന്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്.

ഏഴ് ഏകദിനങ്ങള്‍ അടങ്ങുന്ന ക്രിക്കറ്റ് പരമ്പര നവംബര്‍ 14 ന് രാജ്കോട്ടില്‍ ആരംഭിക്കും.

Share this Story:

Follow Webdunia malayalam