Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്റ്റാലന്‍റെ ഷോയിലേക്ക് വിജേന്ദര്‍

സ്റ്റാലന്റെ ഷോയിലേക്ക് വിജേന്ദര്
വെള്ളിത്തിരയിലെ ബോക്സിംഗ് ഇതിഹാസം റോക്കി ബില്‍ബാവോയും ഇന്ത്യന്‍ ബോക്‍സിംഗിന്‍റെ ആരാധനാപാത്രം വിജേന്ദര്‍ കുമാറും ഒന്നിക്കാന്‍ സഹചര്യമൊരുങ്ങുന്നു.

എന്‍ ബി സിയുടെ ഒരു ടെലിവിഷന്‍ ഷോയ്ക്ക് വേണ്ടിയാണ് റോക്കി ബില്‍ബാവോയെ അവതരിപ്പിച്ച് ആരാധകരെ സൃഷ്ടിച്ച സില്‍‌വസ്റ്റര്‍ സ്റ്റാലന്‍ ഒളിമ്പിക് മെഡല്‍ ജേതാവായ വിജേന്ദറിനെ ക്ഷണിച്ചിരിക്കുന്നത്.

ഷോയില്‍ പങ്കെടുത്താല്‍ മറ്റ് 16 പ്രൊഫഷണല്‍ ബോക്സിംഗ് താരങ്ങളുമായി മത്സരിക്കാനും ട്രയിനിംഗ് ക്യാമ്പുകള്‍ സന്ദര്‍ശിക്കാനും വിജേന്ദറിനു അവസരം ഒരുങ്ങും. എന്നിരുന്നാലും രാജ്യത്തിനായി മത്സരിക്കുന്ന കാര്യത്തിനു തന്നെയാണ് മുന്‍ തൂക്കമെന്നും വിജേന്ദര്‍ പറയുന്നു.

ക്ഷണം സംബന്ധിച്ച് എന്തെങ്കിലും തീരുമാനം പറഞ്ഞിട്ടില്ലെങ്കിലും ഇന്ത്യന്‍ താരത്തിനു ഇക്കാര്യത്തിലുള്ള ആകാംഷ ഒഴിവാക്കാന്‍ കഴിയുന്നില്ല. റോക്കി പരമ്പരയിലെ എല്ലാ ചിത്രങ്ങളും തന്നെ കണ്ടിട്ടുള്ള തനിക്ക് ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് വിജേന്ദര്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam