Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആനന്ദിനു അഭിനന്ദന പ്രവാഹം

ചെസ്സ് ന്യൂഡല്ഹി ഇന്ത്യന് താരം വിശ്വനാഥന്
PROPRO
ചെസ്സ് ലോക ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നിലനിര്‍ത്തിയതില്‍ ഇന്ത്യന്‍ താരം വിശ്വനാഥന്‍ ആനന്ദിനു അഭിനന്ദന പ്രവാഹം. സാമൂഹ്യ രാഷ്ട്രീയ കായിക മണ്ഠലങ്ങളിലെ പ്രമുഖരെല്ലാം ആനന്ദിനെ അഭിനന്ദിച്ചു.

ഇന്ത്യന്‍ പ്രസിഡന്‍ഡ് പ്രതിഭാ പട്ടേല്‍ ബോണിലെ ആനന്ദിന്‍റെ വിജയത്തില്‍ സംതൃപ്തി രേഖപ്പെടുത്തി. ആനന്ദിന്‍റെ നീണ്ട കരിയറിലെ സ്ഥിരതയാര്‍ന്ന പ്രകടനവും വിജയത്തിനു പിന്നിലെ കഠിനാദ്ധ്വാനവും അര്‍പ്പണബോധവും മാതൃകാപരമാണെന്ന് പ്രത്യേക സന്ദേശത്തില്‍ പ്രതിഭാ പട്ടേല്‍ താരത്തെ അറിയിച്ചു.

ഭാവിയില്‍ ആനന്ദിനു കൂടുതല്‍ വിജയങ്ങള്‍ ഉണ്ടാകട്ടെ എന്നും പ്രസിഡന്‍ഡ് ആശംസിച്ചു. ആനന്ദിന്‍റേ വിജയത്തില്‍ അഭിനന്ദിച്ച മറ്റൊരു പ്രമുഖന്‍ ലോക് സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയാണ്. പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനിയും ആനന്ദിനെ അഭിനന്ദിച്ചവരില്‍ പെടുന്നു.

രാജ്യത്തിന്‍റെ അഭിമാനം ഒരിക്കല്‍ കൂടി ഉയര്‍ത്തിയെന്നും അദ്ദേഹത്തിന്‍റെ നേട്ടത്തില്‍ അഭിനന്ദിക്കുന്നു എന്നായിരുന്നു അദ്വാനി വ്യക്തമാക്കിയത്. യുവ പ്രതിഭാ ധനനായ ആനന്ദ് മികവ് കൊണ്ട് രാജ്യത്തിലെ തന്നെ ശ്രദ്ധേയനായിരിക്കുന്നു എന്നും അദ്വാനി പറഞ്ഞു.

ചെസ്സിലെ മുന്‍ ചാമ്പ്യന്‍ ഗാരി കാസ്പറോവ് കരുതുന്നത് പുതിയ തലമുറയ്ക്ക് ആനന്ദിനെ മറികടക്കാന്‍ നന്നേ കഷ്ടപ്പെടേണ്ടി വരുമെന്നാണ്.

Share this Story:

Follow Webdunia malayalam