ടീമിന്‍റെ ശക്തി ആരാധകരൊക്കെ ആയിരിക്കാം.എന്നാല്‍ ആരാധന മൂത്താലും പൊല്ലാപ്പാണ്. ഇക്കാര്യം സ്കോട്ടിഷ് ക്ലബ്ബ് കെല്‍റ്റിക്കിനു ഇപ്പോള്‍ മനസ്സിലായി കാണും. ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലെ ഹോം മാച്ചില്‍ ജോണ്‍ പോള്‍ മര്‍ഫി എന്ന ആരാധകന്‍റെ ഇടപെടലില്‍ പൊല്ലാപ്പിലായിരിക്കുക ആണ് കെല്‍റ്റിക്. യുവേഫ ക്ലബ്ബിന് പിഴയിട്ടത് 42,000 പൌണ്ടാണ്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ കഴിഞ്ഞയാഴ്ച നടന്ന മത്സരത്തിലാണ് ജോണ്‍ പോള്‍ മര്‍ഫിയുടെ ഇടപെടല്‍ ഉണ്ടായത്. മത്സരം നടക്കുന്നതിനിടയില്‍ കളത്തിലേക്ക് പ്രവേശിച്ച ജോണ്‍ പോള്‍ കളിയില്‍ തടസ്സമുണ്ടാക്കി. ആരാധകനെ നിയന്ത്രിക്കണം എന്ന് പറഞ്ഞ യുവേഫ ആരാധകന്‍റെ ഇടപെടലിന്‍റെ പേരില്‍ 17,000 പൌണ്ട് കൂടി ഈടാക്കി.
കഴിഞ്ഞ സീസണിലും സമാനമായ അനുഭവം കെല്‍റ്റിക്കിന് ഉണ്ടായി. എ സി മിലാന്‍ ഗോളി ദിദയെ കുപ്പി വച്ച് ഒരു ആരാധകന്‍ എറിഞ്ഞതിനെ തുടര്‍ന്ന് 12,500 പൌണ്ടാണ് കെല്‍റ്റിക്കിന് നല്‍കേണ്ടി വന്നത്. കെല്‍റ്റിക്ക് മാഞ്ചസ്റ്റര്‍ യുണൈരഡ് മത്സരത്തിനിടയില്‍ ജോണ്‍ പോള്‍ മര്‍ഫി എത്തിയത് മുപ്പത്തഞ്ചാം മിനിറ്റിലായിരുന്നു.
ഗ്രൂപ്പ് ഇ യില്‍ 1-1 സമനിലയില്‍ അവസനിച്ച മത്സരത്തില്‍ അപ്പോള്‍ കെല്‍റ്റിക് ഒരു ഗോളിനു മുന്നിലായിരുന്നു. വ്യാഴാഴ്ച ജോണ്‍ പോള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഗ്ലാസ്ഗോവിലെ ഷെരീഫ് കോടതി താരത്തിനെതിരെ സമാധാനം ലംഘിച്ചു കളീക്കളത്തില്‍ മദ്യപിച്ചു എന്നിങ്ങനെ രണ്ട് കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ജയിലില്‍ അടച്ച താരത്തെ പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു.