ഇന്ത്യന്‍ താരങ്ങള്‍ക്ക് കോച്ചിന്‍റെ ‘കാമശാസ്ത്രം’
കേപ് ടൌണ്‍ , ചൊവ്വ, 20 ഒക്‌ടോബര്‍ 2009 (19:18 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കോച്ച് ഗാരി കേര്‍സ്റ്റന്‍റെ വക ഒരു അപൂര്‍വ്വ ഉപദേശം. നന്നായി സെക്സിലേര്‍പ്പെടാനും ഗ്രൌണ്ടിലെ പ്രകടനം മെച്ചപ്പെടുത്താനുമാണ് കേര്‍സ്റ്റന്‍റെ ഉപദേശം. ടീമംഗങ്ങളുടെ ഇടയില്‍ വിതരണം ചെയ്ത രഹസ്യലഘുലേഖയിലൂടെയാണ് കേര്‍സ്റ്റന്‍റെ അഭ്യര്‍ത്ഥന. മാനസികാരോഗ്യവിദഗ്ധന്‍ പാഡി അപ്റ്റോണിന്‍റെ ഉപദേശപ്രകാരമായിരുന്നു കേര്‍സ്റ്റന്‍റെ നീക്കം. സുഖകരമായ ലൈംഗികത മനസിന്‍റെ പിരിമുറുക്കമകറ്റുമെന്ന തത്വമാണ് രഹസ്യദൂതിലൂടെ കേര്‍സ്റ്റന്‍ ശിഷ്യരുടെ ചെവിയിലോതിയിരിക്കുന്നത്. നല്ല ലൈംഗികതയുടെ ഗുണവശങ്ങള്‍ ലഘുലേഖയില്‍ അക്കമിട്ടു വിവരിക്കുന്നു. നല്ല സെക്സിലൂടെ ശരീരത്തിന് ഉന്‍മേഷവും ഉണര്‍വ്വുമുണ്ടാക്കുന്ന ടെസ്റ്റോസ്റ്റെറോണ്‍ എന്ന ഹോര്‍മോണിന്‍റെ അളവ് വര്‍ദ്ധിക്കും. കൂടുതല്‍ ബലവും ഊര്‍ജ്ജവും ആക്രമണോത്സുകതയും മത്സരത്വരയും ശരീരത്തിന് പകരാന്‍ ഇതിനാകും. ഏതാനും മാസങ്ങള്‍ സെക്സിലേര്‍പ്പെടാതിരുന്നാല്‍ ശരീരത്തില്‍ ഈ ഹോര്‍മോണിന്‍റെ അളവ് കുറയുമെന്നും ആക്രമണോത്സുകത ആനുപാതികമായി നഷ്ടപ്പെടുമെന്നും ലേഖനത്തില്‍ വിശദീകരിക്കുന്നു. ദക്ഷിണാഫ്രിക്കന്‍ താരമായ കേര്‍സ്റ്റന്‍ ലഘുലേഖയിലെ വിവരങ്ങള്‍ സാധൂകരിക്കാനായി കേപ് ടൌണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുടേയും കായിക വിദഗ്ധരുടെയും അഭിപ്രായവും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതുവരെ കല്യാണം കഴിക്കാത്തവര്‍ക്കും കേര്‍സ്റ്റന്‍ വഴി ഉപദേശിക്കുന്നുണ്ട്. സാങ്കല്‍പിക പങ്കാളിയെ നന്നായി മനസില്‍ വിചാരിക്കണമെന്നാണ് ഉപദേശം.
Follow Webdunia malayalam