ഐ സി സി യുടെ ജനകീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുകയാണ് ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും ക്രിക്കറ്റ് താരങ്ങള്‍. ഇന്ത്യാ ഇംഗ്ലണ്ട് പരമ്പരയ്ക്കിടയിലെ ചെറിയ ഇടവേള രാജ്യത്തെ എയ്‌ഡ്സ് രോഗികളെ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു.
ഡിസംബര്‍ 1 ന് ലോക എയ്ഡ്സ് ദിനത്തില്‍ ഇന്ത്യയിലെ എയ്ഡ്സ് ബാധിതരായ യുവാക്കളെ സന്ദര്‍ശിക്കാന്‍ ഇരു ടീമും സമയം കണ്ടെത്തുകയാണ്. ഐ സി സിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ സന്ദര്‍ശനം. രോഗത്തിനെതിരെ നടക്കുന്ന അഞ്ച് വര്‍ഷം നീളുന്ന പ്രചരണ പരിപാടിയുടെ ഭാഗമായിട്ടാണ്.
അന്നേ ദിവസം അന്താരാഷ്ട്ര മത്സരം കളിക്കുന്ന ടീമുകള്‍ ലോകത്തുടനീളം എയ്ഡ്സ് ബാധിച്ചിരിക്കുന്നവരെ പിന്തുണയ്ക്കുന്നതിന്‍റെ സൂചകമായി ചുവപ്പ് റിബണ്‍ അണിയും. ഇന്ത്യയും ഇംഗ്ലണ്ടും ഇന്ത്യയിലെ എയ്ഡ്സ് ബാധിതരായ യുവാക്കളെ സന്ദര്‍ശിക്കുമെന്നും ഐ സി സി യുടെ പ്രത്യേക പ്രസ്താവനയില്‍ പറയുന്നു.
2003 ല്‍ യു എന്‍ തുടങ്ങിയ എയ്ഡ്‌സ് പരിപാടികളില്‍ ആദ്യം പങ്കാളികളായ സ്പോര്‍ട്സ് സംഘടന ഐ സി സി ആയിരുന്നു. യൂണിസെഫ് ഗ്ലോബല്‍ മീഡിയ എയ്ഡ്സ് ഇനിഷ്യേറ്റീവ് തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളുമായും ഐ സി സി പങ്കാളിത്തം ഉറപ്പ് വരുത്തിയിരിക്കുക ആണ്.
കായിക രംഗത്ത് കൂടി ജനപങ്കാളീത്ത പ്രവര്‍ത്തനങ്ങള്‍ എന്ന ആശയമാണ് യു എന്‍ എയ്‌ഡ്സ് - ഐ സി സി ഒന്നിക്കലിലൂടെ നടത്തിയിരിക്കുന്നത്.