ഇന്ത്യന് ക്രിക്കറ്റ്ലീഗ് ജനസേവന പ്രവര്‍ത്തന മേഖലയിലേക്കും കൈകടത്തുന്നു. അഹമ്മദാബാദിലെ ഒരു എന്‍ ജി ഓ ആയ ‘വിസ്മോ കിഡ്സ് ഫൌണ്ടേഷ’നെ സഹായിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ് ഐ സി എല്‍. നിര്‍ദ്ദനരായ കുട്ടികളുടെ ഉന്നമനത്തിനായുള്ള സംഘടനയാണിത്.
അഹമ്മദാബാദിലെ ഐ സി എല്‍ ടീമായ റോക്കറ്റ്സുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തനങ്ങള്‍. ഇതിന്‍റെ ആദ്യ പടിയായി അഹമ്മദാബാദ് റോക്കറ്റ്സ് ഒരു വിരുന്നു സല്‍ക്കാരം സംഘടിപ്പിക്കുന്നു. വിസിമാവോ കിഡ്സിനെ കുറിച്ച് മറ്റുള്ളവരില്‍ ആവഗാഹം നല്‍കുന്നതിന്‍റെ ഭാഗമായിട്ടാണ് വിരുന്ന്.
ഈ വിരുന്നിനു പുറമേ അഹമ്മദാബാദിലെ പുതുക്കിയ സ്റ്റേഡിയമായ സര്‍ദാര്‍ പട്ടേലില്‍ റോക്കറ്റ്‌സ് കളിക്കുന്ന എല്ലാ മത്സരങ്ങളിലും കുട്ടികളെ കൊണ്ടു പോകും. സാമൂഹികമായ ഉത്തരവാദിത്വം കൂടി ഐ സി എല്‍ മാനേജ്മെന്‍റ് ഏറ്റെടുക്കുന്നതായും വിസിമാവോ കിഡ്സിനെ സഹായിക്കുന്ന കാര്യത്തില്‍ ഐ സി എല്ലിലെ എല്ലാ കളിക്കാരുടെയും സഹായം തേടുന്നെന്നും സംസാര വേളയില്‍ കിരണ്‍ മോറെ വ്യക്തമാക്കി.
വിസിമാവോ കിഡ്സ് ഫൌണ്ടെഷനെ സഹായിക്കാന്‍ അവസരം കണ്ടെത്തിയ കാര്യത്തില്‍ ഐ സി എല്ലിനു നന്ദി പറയുന്നതായി വിസിമാവോ ടാസ്ക് ഗ്രൂപ്പ് അംഗം സൈലേഷ് ഐയ്യര്‍ വ്യക്തമാക്കി. ഒക്ടോബര്‍ 16 ന് നടക്കുന്ന ഡിന്നര്‍ കളിക്കാര്‍ക്ക് വിസിമാവോയിലെ കുട്ടികളുമായി ഇടപഴകാനുള്ള വേദി കൂടിയാണ്.