Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്ലിസ്റ്റേഴ്‌സിനു മാംഗല്യം

അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം ബ്രയാന്‍ ടെന്നീസ് സുന്ദരി
FILEFILE
അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം ബ്രയാന്‍ ലീഞ്ചുമായി നീണ്ടു നിന്ന പ്രണയത്തിനു ശേഷം ബെല്‍ജിയന്‍ ടെന്നീസ് സുന്ദരി ജീവിതത്തിലേക്കു കടന്നു. വെള്ളിയാഴ്‌ച പുലര്‍ച്ചെ ക്ലിസ്റ്റേഴ്‌സ് ലീഞ്ചിന്‍റെ ജീവിതപങ്കാളിയായി മാറി.

മാധ്യമങ്ങളില്‍ നിന്നും എന്നും അകലം പാലിക്കാന്‍ ശ്രദ്ധിച്ചിരുന്ന ക്ലിസ്റ്റേഴ്‌സ് വിവാഹവും കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന തികച്ചും സ്വകാര്യമായ ചടങ്ങാക്കി മാറ്റി. ചെറിയ ജന സഞ്ചയത്തിനു ചുറ്റുംസ്വന്തം പട്ടണമായ ബ്രീയിലെ മേയറിന്‍റെ നേതൃത്വത്തിലായിരുന്നു വിവാഹ ചടങ്ങ്.

മെയില്‍ സ്വകാര്യ ജീവിതത്തിനായി ടെന്നീസില്‍ നിന്നും വിരമിച്ച ക്ലിസ്റ്റേഴ്‌സ് ഗര്‍ഭിണിയാണെന്ന് കഴിഞ്ഞ ദിവസം അവരുടെ കുടുംബ വെബ് സൈറ്റില്‍ വെളിപ്പെടുത്തിയിരുന്നു. വിവാഹത്തിനു വലിയ ശ്രദ്ധയുണ്ടാകാതിരിക്കാനാണ് പുലര്‍ച്ചെ സമയം തെരഞ്ഞെടുത്തതെന്നും അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയില്‍ പറഞ്ഞു.

2005 യു എസ് ഓപ്പണ്‍ കിരീട ജേതാവ് കൂടിയായ ക്ലിസ്റ്റെഴ്‌സ് തുടര്‍ച്ചയായുള്ള പരുക്കും ഫോമില്ലായ്‌മയും മൂലം പൊറുതിമുട്ടിയതിനെ തുടര്‍ന്നാ‍ണ് കളിക്കളത്തില്‍ നിന്നും വിട്ടത്. അമേരിക്കന്‍ താരമായ ലീഞ്ച് ബ്രീസിലെ പ്രമുഖരായ ടീമിനൊപ്പമാണ് കളിക്കുന്നത്. ഇരുവരും തമ്മിലുള്ള പരിചയം പ്രേമമായി വളരുകയായിരുന്നു.

Share this Story:

Follow Webdunia malayalam