ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗോള്‍ഫ് താരം ജീവ് മില്‍ഖാ സിംഗിനെ രാജീവ് ഗാന്ധി ഖേല്‍ രത്‌നയ്‌ക്ക് ശുപാര്‍ശ ചെയ്‌തു. ഈ സീസണില്‍ നാലു കിരീടം നേടാന്‍ കഴിഞ്ഞതാണ് ജീവിനെ രാജ്യത്തേ ഏറ്റവും മികച്ച പുരസ്ക്കാരത്തിനു നാമ നിര്‍ദേശം ചെയ്യാന്‍ ഇടയാക്കിയത്.
ഏഴു വര്‍ഷം കിരീടമില്ലാതിരുന്ന ശേഷം ഈ വര്‍ഷം മികച്ച പ്രകടനം നടത്തുകയായിരുന്നു പറക്കും സിംഗ് മില്‍ക്കാസിംഗിന്‍റെ പുത്രനായ ജീവ്. കഴിഞ്ഞ വര്‍ഷം ചൈനയിലെ വോള്‍വോ കിരീടം നേടിയ മില്‍ക്ക കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ ടൂര്‍ ഓഫ് മെറിറ്റിനും അര്‍ഹനായി.
കഴിഞ്ഞ വര്‍ഷം മുപ്പത്തേഴാം റാങ്കിലേക്ക് ഉയര്‍ന്ന ജീവ് ആദ്യ 50 റാങ്കുകളില്‍ പെടുന്ന ആദ്യ ഇന്ത്യാക്കാരനാണ്. ഖേല്‍ രത്‌നയ്‌ക്കു നിര്‍ദ്ദേശിക്കപ്പെട്ടതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ നായകന്‍ ദ്രാവിഡ്, ടെന്നീസ് താരം മഹേഷ് ഭൂപതി ബോക്സിംഗ് വനിതാ താരം മാരികോം എന്നിവര്‍ക്കൊപ്പമായി മില്‍ക്കയുടെ സ്ഥാനം.
ജീവിന്‍റെ ആദ്യ കിരീട നേട്ടം വടക്കന്‍ ഒക്‍ലാഹോമയിലെ സ്റ്റേറ്റ് ഓപ്പണില്‍ 1993 ലായിരുന്നു. അഞ്ചു വര്‍ഷത്തിനു ശേഷം 1998 ല്യൂറോപ്യന്‍ ടൂറിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യാക്കാരനായി. 1995 ല്‍ ഫിലിപ്പിന്‍ ക്ലാസ്സിക്കും ഏഷ്യന്‍ മാച്ച് പ്ലേ ചാമ്പ്യന്‍ഷിപ്പും നേടി ഡബിള്‍ തികച്ചു.