Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടെന്നിസില്‍ മൂക്കുകുത്തി ജലന

ജലന ജാങ്കോവിക്ക് പഠനത്തില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തിയിരുന്നെങ്കില്‍ സെര്‍ബിയയ്‌ക്ക്
ജലന ജാങ്കോവിക്ക് പഠനത്തില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തിയിരുന്നെങ്കില്‍ സെര്‍ബിയയ്‌ക്ക് നഷ്‌ടപ്പെടുന്നത്‌ ഒരു മികച്ച ടെന്നീസ് താരത്തെയായിരുന്നു. ബിസിനസ് ഡിഗ്രി രണ്ടാം വര്‍ഷത്തില്‍ എത്തി നില്‍ക്കുന്ന ജലന പുസ്തകത്തില്‍ തൊട്ടിട്ടു തന്നെ നാളുകളായി. പഠനത്തേക്കാള്‍ താരത്തെ മോഹിപ്പിച്ചത്‌ ടെന്നീസാണ്.

ടെന്നീസിലേക്കു കാലൂന്നിയതോടെ പഠനത്തിന്‍റെ റാങ്കിംഗില്‍ പിന്നിലായെങ്കിലും ടെന്നീസ് റാങ്കിംഗില്‍ മൂന്നാമതാണ് ഈ സെര്‍ബിയന്‍ താരം. അടുത്തയാഴ്ചത്തെ വിംബിള്‍ഡന്‍ പരീക്ഷകളാണ് ജലനയെ കാത്തിരിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം കളി മോശമായപ്പോള്‍ ടെന്നീസില്‍ നിന്നും പഠനത്തിലേക്ക് മടങ്ങാന്‍ സെര്‍ബിയന്‍ താരം തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ഈ സീസണിലെ മികച്ച പ്രകടനത്തോടെ പിന്നിലായി പോയത് പഠനമാണ്.

ഈ മാസം ആദ്യം നടന്ന ഫ്രഞ്ച് ഓപ്പണില്‍ സെമിയില്‍ എത്തിയ ജലന വിംബിള്‍ഡന്‍ വാം അപ്പായി പരിഗണിക്കുന്ന ഡി എഫ് എസ് കപ്പില്‍ കിരീടം ഉയര്‍ത്തിയത് രണ്ടാം നമ്പര്‍ താരം ഷറപോവയെ കീഴടക്കിയായിരുന്നു. ഈ വിജയത്തോടെ വിംബിള്‍ഡണിന് ഒരുങ്ങുന്ന അവരുടെ ആത്‌മ വിശ്വാസം കൂടിയിരിക്കുകയാണ്.

സോണി ഐറിക്‍സണ്‍ ലോക ടെന്നീസ് റാങ്കിംഗ് മുതലാണ് ജാങ്കോവിക്കിന്‍റെ ഉയര്‍ച്ച. കായികമായി ഈ കാലത്ത് മികവ് വീണ്ടെടുത്ത ജാങ്കോവിക്ക് മാനസീകമായും ഇതേ കാലയളവില്‍ മെച്ചപ്പെട്ടു. ഇത്തവണ ഫ്രഞ്ച് ഓപ്പണില്‍ സെമിയില്‍ എത്തിയ മൂന്ന് സെര്‍ബിയന്‍ താരങ്ങളില്‍ ഒരാള്‍ 22 കാരിയായ ജാങ്കോവിക്കായിരുന്നു. പുല്‍ മൈതാനത്തെ കളിമണ്‍ പ്രതലത്തേക്കാള്‍ ഇഷ്‌ടപ്പെടുന്ന ജാങ്കോവിക്ക് കളി അദ്യം പഠനം പിന്നീട് എന്ന നിലപാടിലാണ് കാര്യങ്ങളെ കാണുന്നത്‌.


Share this Story:

Follow Webdunia malayalam