ഗോളടിക്കേണ്ടത് എങ്ങനെ എന്ന കാര്യത്തില്‍ ഐവറികോസ്റ്റ് താരം ദിദിയന്‍ ദ്രോഗ്ബയെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. എന്നാല്‍ കളത്തില്‍ എങ്ങനെ പെരുമാറണമെന്ന് ദ്രോഗ്ബയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. ഈ ആഴ്ച നടന്ന കാര്‍ലിംഗ് കപ്പിനിടയില്‍ ആരാധകനെ നാണയം കൊണ്ടെറിഞ്ഞ ദ്രോഗ്ബയുടെ നടപടി അങ്ങേയറ്റം വിമര്‍ശനങ്ങളാണ് വിളിച്ചു വരുത്തിയത്.
മൂന്നാം ഡിവിഷന്‍ ക്ലബ്ബായ ബേണ്‍ലി ഷൂട്ടൌട്ടില്‍ ചെല്‍സിയെ മറികടന്ന മത്സരത്തില്‍ നടന്ന സംഭവത്തെ തുടര്‍ന്ന് ചെല്‍സി താരത്തിനെതിരെ പൊലീസ് അന്വേഷണം വന്നിരിക്കുക ആണ്. മത്സരത്തില്‍ ചെല്‍സിക്കായി ദ്രോഗ്ബ ആദ്യ ഗോള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് നാണയ സംഭവം ഉണ്ടായത്. തനിക്ക് നേരെ വന്ന നാണയം ആവേശത്തിന്‍റെ പുറത്ത് താരം ആരാധകന് തിരിച്ചെറിഞ്ഞു കൊടുത്തു.
എന്നാല്‍ ഈ നാണയമേറില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഇല്ല.തന്‍റെ പ്രവര്‍ത്തീല്‍ പിന്നീട് ദ്രോഗ്ബ ഖേദം രേഖപ്പെടുത്തി എങ്കിലും സംഭവം താരത്തെ കുഴപ്പത്തിലാക്കിയിരിക്കുക ആണ്.ഗോള്‍ ആഹ്ലാദിക്കുന്നതിനിടയില്‍ നേരെ ചില സാധനങ്ങള്‍ വരികയുണ്ടായി. അവയൊക്കെ തിരിച്ചു നല്‍കിയെന്നേയുള്ളൂ എന്ന് ചെല്‍സിയുടെ വെബ്സൈറ്റില്‍ താരം പ്രസ്താവനയില്‍ പറഞ്ഞു.
ഫുള്‍ ഹാം പൊലീസ് സ്റ്റേഷനിലെ ഫുട്ബോള്‍ യൂണിറ്റാണ് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നത്. എന്നാല്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.സംഭവത്തെ അതിന്‍റെതായ നിലയില്‍ അന്വേഷിക്കുകയാണെന്നും ഇക്കാര്യത്തില്‍ റഫറിമാരുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുക ആണെന്നും സംഭവത്തെക്കുറിച്ച് ചെല്‍സി പറയുന്നു.