ഇന്ത്യന്‍ ക്രിക്കറ്റിലെ വിക്കറ്റിനു പിന്നില്‍ പന്തിനായി പതിയിരിക്കുന്ന വിക്കറ്റ്കീപ്പര്‍ ദിനേശ് കാര്‍ത്തിക്ക് ഒരു മികച്ച ഡാന്‍സറാണെന്ന് പറഞ്ഞാല്‍ ഒരു പക്ഷേ നിങ്ങള്‍ക്ക് അത്ഭുതമായേക്കാം. എന്നാല്‍ ദിനേശിന് നൃത്തം എത്രമാത്രം വഴങ്ങുമെന്നറിയണമെങ്കില്‍ ടെലിവിഷന്‍ താരം നിഗാര്‍ ഇസഡ് ഖാനോട് ചോദിച്ചാല്‍ മതി.
ടെലിവിഷന്‍ താരങ്ങളും ക്രിക്കറ്റ് താരങ്ങളും പങ്കാളികളാകുന്ന ഒരു റിയാലിറ്റി ഷോയില്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ പങ്കാളി മറ്റാരുമല്ല നിഗാര്‍ തന്നെയാണ്. ദിനേശ് കാര്‍ത്തിക്കിന്‍റെ നൃത്തത്തേ കുറിച്ച് നിഗാറിനു നല്ലതേ പറയാനുള്ളൂ. നൃത്തം പഠിക്കുന്ന കാര്യത്തില്‍ ദിനേശ് മിടുക്കനാണെന്നും നിഗാര്‍ പറയുന്നു.
ദിനേശ് ഒരു സ്പോഞ്ചാണെന്നും സ്പോഞ്ച് വെള്ളം വലിച്ചെടുക്കുന്നത് പോലെയാണ് ദിനേശ് പഠിപ്പിക്കുന്ന കാര്യങ്ങള്‍ പഠിക്കുന്നതെന്നും നിഗാര്‍ വ്യക്തമാക്കുന്നു. കഴിയാത്ത സ്റ്റെപ്പുകള്‍ മെച്ചപ്പെടുത്തുന്നതിനായി അങ്ങേയറ്റം പരിശ്രമിക്കുകയും ചെയ്യാന്‍ കഴിയാതെ വന്നാല്‍ ചുവടു മാറ്റാന്‍ ആവശ്യപ്പെടുമെന്നും പറയുന്നു.
ഈ റിയാലിറ്റി ഷോയില്‍ ഏഴ് ജോഡികളാണ് പങ്കെടുക്കുന്നത്. നിഗാര്‍ ദിനേശിനു പുറമേ ശ്രീശാന്ത്-സര്‍വീന്‍ ചൌള, ഹര്‍ഭജന്‍സിംഗ്-മോണാ സിംഗ്, വിനോദ് കാംബ്ലി ശര്‍മ്മാ സിക്കന്ദര്‍, നിഖില്‍ ചോപ്ര ബാര്‍ഖാ ബിസ്റ്റ്, ഇര്‍ഫാന്‍ പത്താന്‍ അഷീമാ ഭല്ലാ എന്നിങ്ങനെയാണ് മറ്റ് പങ്കാളികള്‍.
ഇന്ത്യാ കോളിംഗ്, ലിപ്സ്റ്റിക് താരം പറയുന്നത് ദിനേശ് ഒഴികെയുള്ള ഒരു താരത്തെയും താന്‍ ജോഡിയായി പരിഗണിക്കില്ലെന്നാണ്. ദിനേശിനെ താന്‍ ആര്‍ക്കും കൊടുക്കില്ലെന്നും താരം തമാശായി പറയുന്നു. പരിപാടിക്കായി തനിക്കും ദിനേശിനും വസ്ത്രങ്ങള്‍ തീരുമാനിച്ചതും നിഗെര്‍ ആയിരുന്നു.
ഇതില്‍ ഇര്‍ഫാന്‍-അഷീമ, നിഖില്‍- ബര്‍ഖാ ജോഡികള്‍ നേരത്തേ തന്നെ പുറത്തായി കഴിഞ്ഞു. ഷോയില്‍ മികച്ച പ്രകടനം നടത്തുന്നതാകട്ടെ ശ്രീശാന്ത് സര്‍വീണ്‍ ജോഡികളാണ്. ബോളിവുഡ് താരം സുഷ്മിതാ സെന്നും പാകിസ്ഥാന്‍ സ്വിംഗ് സ്റ്റാര്‍ വസീം അക്രവുമാണ് പരിപാടിയുടെ ജഡ്ജുകള്‍.