പ്രതികൂലമായി ബാധിക്കുന്ന സാമ്പത്തിക പ്രതിസന്ധി ലോകകപ്പിനെ ബാധിക്കുമോ എന്ന് ഫിഫയ്ക്ക് ഭയം. ലോകകപ്പിന്‍റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന പ്രേക്ഷകര്‍ കുറയുമോ എന്നതാണ് ആശങ്ക.
ദക്ഷിണാഫ്രിക്കയില്‍ 2010 ലാണ് ലോകകപ്പ് മത്സരങ്ങള്‍. ജൂണ്‍ 11 മുതല്‍ ജൂലായ് 11 വരെ നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ക്ക് ശക്തമായ പ്രചരണ പരിപാടികള്‍ തന്നെ വേണ്ടി വരുമെന്ന് സംഘാടക സമിതിയിലെ കണ്‍സള്‍ട്ടന്‍റ് ഹോസ്റ്റ് ഷ്മിത്ത് വ്യക്തമാക്കുന്നു.
പ്രതീക്ഷിക്കുന്ന തരത്തില്‍ പ്രേക്ഷകരുടെ എണ്ണം ഉണ്ടാകുമോ എന്നതാണ് സംഘാടകരെ ഭയപ്പെടുത്തുന്നത്. കണക്കുകളില്‍ 900,000 നും 300,000 നും ഇടയില്‍ കാണികള്‍ ആണെങ്കിലും 450,000 സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത മാസം മുതല്‍ തുടങ്ങുന്ന പ്രചരണത്തിനു വളരെ പ്രാധാന്യമാണ് ഉള്ളത്. അതേ സമയം യോഗ്യതാ മത്സരങ്ങളിലെ ആദ്യ മത്സരങ്ങളില്‍ ഇംഗ്ലണ്ട്, ജര്‍മ്മനി, ഹോളണ്ട്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ ജയിച്ചത് സന്തോഷിപ്പിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് ധാരാളം കാണികളെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.