എപ്പോഴും ഫുട്ബോള്‍..ഫുട്ബോള്‍ ഗാരി ലിനേക്കരിന്‍റെ പുതിയ കാമുകി ദാനിയേല ബക്സിനു മടുത്തു. പ്രിയതമന്‍ ഇംഗ്ലെണ്ടിന്‍റെ ഇതിഹാസ താരമൊക്കെയാണെങ്കിലും ഫുട്ബോളില്‍ തനിക്ക് യാതൊരു കമ്പവും ഇല്ലെന്ന് പ്രമുഖ അടിവസ്ത്ര മോഡലായ ഇരുപത്തേഴുകാരി വ്യക്തമാക്കുന്നു.
ഇംഗ്ലീഷ് മാധ്യമങ്ങള്‍ പറയുന്നത് അനുസരിച്ച് സോക്കരിനെ കുറിച്ച് എന്തെങ്കിലും ആരെങ്കിലും പറയുന്നതോ കേള്‍ക്കുന്നതോ മതി ബക്സിനു മടുക്കാന്‍. വീട്ടില്‍ ഗാരി ലിനേക്കറും പുത്രന്മാരായ ജോര്‍ജ്ജ്, ഹാരി, തോബിയാസ്, ആംഗസ് എന്നിവര്‍ ഫുട്ബോളിനെ കുറിച്ചും അതിന്‍റെ സ്ഥിതിവിവരക്കണക്കുകളെ കുറിച്ചും ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ ബക്സ് അടുത്ത മുറിയിലേക്ക് രക്ഷപ്പെടും.
കഴിഞ്ഞ സീസണില്‍ വെംബ്ലിയില്‍ ഇംഗ്ലണ്ടിന്‍റെ ഒരു മത്സരമാണ് താരം അവസാനമായി കണ്ടത്. എന്നാല്‍ ഫുട്ബോളില്‍ ഒരു രസവും ഇല്ലായിരുന്നു എന്നും താരം വ്യക്തമാക്കുന്നു. താന്‍ ഒരു ഫുട്ബോള്‍ ആരാധിക ആണെന്ന് ഒരിക്കലും പറയാനാകില്ലെന്നും ദാനിയേല കൂട്ടിച്ചേര്‍ക്കുന്നു. അതേ സമയം ഫുട്ബോള്‍ ഇല്ലാതെ ലിനേക്കറുടെ വീട്ടില്‍ കഴിയുക ദുഷ്ക്കരമാണെന്ന ഒരു അഭിപ്രായം കൂടി ചൂറ്റന്‍ മോഡലിനുണ്ട്.