ഈ സീസണില്‍ ബഞ്ചിലിരുന്നു മടുത്തെന്ന് ലിവര്‍പൂള്‍ മദ്ധ്യനിരക്കാരന്‍ യോസി ബെന്യോണ്‍. കഴിഞ്ഞ സീസണില്‍ 11 ഗോളടിച്ച താരത്തെ ലിവര്‍പൂള്‍ പരിശീലകന്‍ റാഫേല്‍ ബെനിറ്റ്‌സ് ഈ സീസണില്‍ ഉപയോഗിച്ചത് നാല് മത്സരങ്ങളില്‍ ആണ്.
തുടര്‍ച്ചയായി തന്നെ ബെഞ്ചിലിരുത്തുന്ന ബെനിറ്റ്‌സ് പക്ഷാഭേദം കാട്ടുകയാണെന്ന് ഈ മുന്‍ വെസ്റ്റ് ഹാം സ്ട്രൈക്കര്‍ പറയുന്നു. അങ്ങനെ തുടര്‍ന്നാല്‍ താന്‍ ക്ലബ്ബ് വിട്ടു പോകുമെന്ന് ഭീഷണിപ്പെടുത്താനും തയ്യാറായിരിക്കുകയാണ് ഇസ്രായേല്‍ താരം.
വെസ്റ്റ് ഹാം യുണൈറ്റഡില്‍ നിന്നും 2007 ല്‍ അഞ്ച് ദശലക്ഷം പൌണ്ടിനാണ് താരം ലിവര്‍പൂളില്‍ എത്തിയത്. 2005 ല്‍ വെസ്താമില്‍ എത്തുന്നതിനു മുമ്പ് സ്പാനിഷ് ക്ലബ്ബ് റേസിംഗ് സ്റ്റാന്‍ഡാര്‍ഡിലും ഇസ്രായേല്‍ ക്ലബ്ബ് മക്കാബി ഹൈഫയിലും കളിച്ച താരത്തില്‍ റോമയും അജാക്സും താല്പര്