ക്യാമറ കണ്ണുകള്‍ക്ക് പ്രിയങ്കരനായ സൂപ്പര്‍ താരം ഡേവിഡ്ബെക്കാം അതീവ സന്തോഷത്തിലാണ്. പുസ്തകത്തില്‍ കഥാപാത്രമാകുന്നതിന്‍റെ ത്രില്ലിലാണ് മൂന്ന് കുട്ടികളുടെ അച്ഛനായ ഡേവിഡ് ബെക്കാം.
കുട്ടികളെ ഫുട്ബോളിലൂടെ വായനാ ശീലത്തിലേക്ക് കൊണ്ടു വരുന്ന നീണ്ട കഥയിലാണ് ലോസ് ഏഞ്ചത്സ് ഗ്യാലക്‍സി കളിക്കാരനായ ആയ ഫുട്ബോള്‍ താരം നായകനാകുന്നത്.
ലണ്ടന്‍, ലോസ് ഏഞ്ചത്സ് എന്നീ അക്കാദമികളാണ് നീണ്ട കഥകള്‍ക്ക് പിന്നില്‍. കുട്ടികള്‍ക്കുള്ള പുസ്തക പരമ്പരയില്‍ നായകനാകുന്നു എന്നത് മുന്‍ ഇംഗ്ലീഷ് നായകനു നല്‍കുന്ന ആഹ്ലാദം ചില്ലറയല്ല.
കുട്ടികളെ ഫുട്ബോള്‍ കഥകളിലൂടെ വായനാ ശീലത്തിലേക്ക് നയിക്കുന്ന പുസ്തകത്തിന്‍റെ കാര്യത്തില്‍ ബെക്കാം ഏറെ സന്തോഷവാനാണെന്ന് സണ്‍ മാസിക വ്യക്തമാക്കുന്നു.
അടുത്ത വര്‍ഷം ജൂണില്‍ പരമ്പരയിലെ ആദ്യ പുസ്തകം പുറത്ത് വരും. അക്കാദമിയില്‍ പരിശീലനത്തിലുള്ള ഏതാനും യുവ താരങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടും.