കളിയും സൌന്ദര്യവും ചേര്‍ന്ന താരമാണ് ഇംഗ്ലീഷ് ഫുട്ബോള്‍ ടീമിന്‍റെ മുന്‍ നായകന്‍ ഡേവിഡ് ബെക്കാം. ബെക്കാമുമായി ബന്ധപ്പെട്ട കിടപ്പറക്കഥകള്‍ വിക്ടോറിയയ്ക്ക് പിന്നാലെ മറ്റ് പല കാമുകിമാരില്‍ നിന്നും പുറത്ത് വന്നിട്ടുണ്ട്.
ഇതാ ലോകത്തിലെ മുഴുവന്‍ ഫുട്ബോള്‍ ആരാധികമാരുടെയും സ്വപ്ന നായകനായ ബെക്കാമിനെ ഏറ്റവും ഹോട്ടെസ്റ്റായി തെരഞ്ഞെടുത്തിരിക്കുകയാണ് ഒരു പ്രമുഖ ചാനല്‍. നടന്‍ ജോണി ഡെപ്പിനെയും ഓസ്ട്രേലിയന്‍ സംഗീതജ്ഞന്‍ കീത്ത് അര്‍ബനെയുമൊക്കെ പിന്നിലാക്കിയാണ് വിക്ടോറിയയുടെ ഭര്‍ത്താവ് എത്തിയത്.
ജോണി ഡെപ് ഹോട്ടെസ്റ്റ് പുരുഷന്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനായി. എന്നാല്‍ പൌരുഷവും സവിശേഷ വ്യക്തിത്വവും കൊണ്ട് ജീവിച്ചിരിക്കുന്ന ഏറ്റവും സെക്സിയസ്റ്റായ മനുഷ്യരില്‍ ഇടം നേടാന്‍ കീത്ത് അര്‍ബനു കഴിഞ്ഞു.
എന്നാല്‍ ഹോട്ടുകളുടെ പട്ടികയില്‍ ഹോളീവുഡ് സുന്ദരി നിക്കോള്‍ കിഡ്മാന്‍റെ രണ്ടാം ഭര്‍ത്താവിനു സ്ഥാനം പതിനാറാമതായിരുന്നു. ചാനലിന്‍റെ 25 ജഡ്ജിമാര്‍ ചേര്‍ന്നാണ് ബെക്കാമിനെ സെക്സിയസ്റ്റായി കണ്ടെത്തി.