കളത്തിനകത്തും ബിസിനസ് രംഗത്തും അങ്ങേയറ്റം താരമൂല്യമുള്ള ആളാണ് ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാം. പക്ഷേ ബെക്കാമിന്‍റെ ബൂട്ടിന് അത്രയൊന്നും താരമൂല്യമില്ലെന്ന് വിപണി.
2002 ലോകകപ്പിലെ ദുരന്ത നായകനായ ഡേവിഡ് ബെക്കാം ടൂര്‍ണമെന്‍റിനു മുമ്പായി അണിഞ്ഞ ഒരു ജോഡി അഡിഡാസ് ബൂട്ട് വില്പന നടത്താന്‍ 24,000 പൌണ്ട് വരെ നഷ്ടം സഹിക്കാന്‍ ലേലക്കാര്‍ തയ്യാറാണത്രെ.
ബ്രിട്ടീഷ് പാട്ടുകാരന്‍ മിക് ഹക്‍നലാണ് ബൂട്ടിന്‍റെ ഉടമ. 29,000 പൌണ്ടിനായിരുന്നു അന്ന് ബൂട്ട് നേടിയത്. അത് ഇപ്പോള്‍ ലേലത്തിനു വച്ചിരിക്കുന്നത് 3,000 മുതല്‍ 5,000 പൌണ്ടിനും.
ക്വാര്‍ട്ടറില്‍ ബെക്കാം ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായ ലോകകപ്പ് 2002 നു മുമ്പ് ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ വച്ചായിരുന്നു ബെക്കാമിന്‍റെ ഒപ്പ് പതിഞ്ഞ ചുവപ്പും വെളുപ്പും കലര്‍ന്ന ബൂട്ടുകള്‍ മിക്ക് വാങ്ങിയത്.
ബൂട്ടിനു പുറത്ത് ബെക്കാമിന്‍റെ നമ്പരായ ഏഴും നാക്കില്‍ മൂത്തമകന്‍ ബ്രൂക്‍ലീന്‍റെ പേരും ആലേഖനം ചെയ്തിട്ടുണ്ട്. ‘മിക്കിനെ ആശംസകള്‍, ഡേവിഡ് ബെക്കാം നമ്പര്‍ 7.’ എന്നാണ് ഓട്ടോഗ്രാഫ്.