ഡേവിഡ് ബെക്കാമിന്‍റെയും ഭാര്യ വിക്ടോറിയയുടെയും വിശ്വസ്ത സേവകരെ മോഷണ കുറ്റത്തിനു പൊലീസ് അറസ്റ്റ് ചെയ്തു. പത്ത് വര്‍ഷമായി ബക്കാമിന്‍റെ പരിചാരകരായിരുന്ന എറിക്കും ജൂണ്‍ എമ്മെറ്റുമാണ് പിടിയിലായത്.
അമ്പതു വയസ്സുള്ള ഇരുവരും ബെക്കാമിന്‍റെ ഇംഗ്ലണ്ടിലെ സോബ്രിഡ്ജ് വര്‍ത്തിലെ ദശലക്ഷക്കണക്കിനു വിലയുള്ള കൊട്ടാര സദൃശ്യമായ വീട്ടില്‍ മോഷണം നടത്തിയതായ സംശയത്തെ തുടര്‍ന്നാണ് പിടിയിലായത്.
പരിചാരകര്‍ ദമ്പതികളുടെ വീട്ടില്‍ നിന്നും പൊക്കിയ സാധനങ്ങള്‍ ലേല സൈറ്റായ ഇ ബേയിലൂടെ കണ്ടെതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സംഭവം ബെക്കാമിനെയും വിക്ടോറിയയെയും ഞെട്ടിച്ചിരിക്കുകയാണ്.
ബെക്കാമിനും ഭാര്യയ്ക്കും ഇത് വിശ്വസിക്കാനായിട്ടില്ലെന്നും എങ്ങനെ അവരെ കൂടുതല്‍ വിശ്വസിച്ചെന്ന് അറിയില്ലെന്നും ബെക്കാമുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പറയുന്നു. ബെക്കാമും കുടുംബവും അമേരിക്കയിലാണ്.