കളിയുടെ ആവേശത്തില്‍ പതാകയെ ഇന്ത്യന്‍ കായിക രംഗം ബഹുമാനിക്കാതെ പോകുകയാണോ? ഇന്ത്യന്‍ കായിക രംഗവും പതാകയും തമ്മില്‍ ബന്ധപ്പെട്ട പുതിയ വിവാദത്തിനു വഴി തെളിഞ്ഞു. ഇത്തവണയും ക്രിക്കറ്റുമായി ബന്ധപ്പെട്ടാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന രണ്ടാമത്തെ ക്രിക്കറ്റ് ടെസ്റ്റ് നടക്കുന്ന മൊഹാലിയിലാണ് ഇന്ത്യന്‍ പതാക തലതിരിഞ്ഞ് പറന്നു കളിച്ചത്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ വടക്ക് പവലിയന്‍ ഭാഗത്താണ് വെള്ളിയാഴ്ച ആണ് പതാക തല കുത്തി കാണപ്പെട്ടത്.
പതാക ഉയര്‍ത്തി വന്നപ്പോള്‍ ത്രിവര്‍ണ്ണ പതാകയില്‍ പച്ച ഭാഗം മുകളിലും ചുവന്ന ഭാഗം താഴെയുമായി. പിന്നീട് ഈ തെറ്റ് ചൂണ്ടി കാണിച്ചപ്പോള്‍ പി സി എ ഒഫീഷ്യലുകള്‍ ക്യൂറേറ്റര്‍ ദല്‍ജീത് സിംഗിനോട് പതാക മാറ്റി സ്ഥാപിക്കാന്‍ ആവശ്യപ്പെടുക ആയിരുന്നു. അപ്പോഴേയ്ക്കും പതാക ഉയര്‍ത്തി 30 മിനിറ്റ് കഴിഞ്ഞു.
ബഹുമാനിക്കുന്ന കാര്യം പലപ്പോഴും ഇന്ത്യന്‍ കായിക താരങ്ങള്‍ മറക്കുന്നു എന്ന ആരോപണം പലപ്പോഴും ഇന്ത്യന്‍ കായിക രംഗത്തെ വിവാദത്തിലേക്ക് നയിക്കാറുണ്ട്. ദേശീയ പതാകയെ അപമാനിച്ചതിന്‍റെ പേരില്‍ നേരത്തെ കറാച്ചിയില്‍ ഏഷ്യാകപ്പിനിടയിലും വിവാദം ഉയര്‍ന്നു വന്നിരുന്നു