ഓഗസ്റ്റില്‍ തുടങ്ങുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്നും കെനിയയുടെ ചാമ്പ്യന്‍ ഓട്ടക്കാര്‍ പോള്‍ ടെര്‍ഗാറ്റ്, മാര്‍ട്ടിന്‍ ലെല്‍, റൊബര്‍ട്ട് ചെറോയിയോട്ട് എന്നിവര്‍ വിട്ടു നില്‍ക്കും. കെനിയന്‍ അത്‌ലറ്റിക്ക് ഫെഡറേഷന്‍ മല്‍സരത്തില്‍ പങ്കെടുക്കാന്‍ ഇവരെ സമീപിച്ചെങ്കിലും മല്‍സരത്തില്‍ പങ്കെടുക്കാനുള്ള അസൗകര്യം ഇവര്‍ അറിയിക്കുകയായിരുന്നു.
ഒസാക്കയിലാണ് ഇത്തവണ ലോക ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുക.മാരത്തോണിലെ ലോക റെക്കോഡുകാരനാണ് കെനിയന്‍ താരമായ പോള്‍ ടെര്‍ജെറ്റ്,ലണ്ടനില്‍ ചാമ്പ്യനായിരുന്നു മാര്‍ട്ടിന്‍ ലെല്‍,ബോസ്റ്റണില്‍ റോബര്‍ട്ട് ചെറിയിയോട്ട് ജേതാവായിരുന്നു.
മറ്റു മല്‍സരങ്ങള്‍ പങ്കെടുക്കുന്നതില്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാലാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്നാണ് ഇവരുടെ ന്യായീകരണം. ലണ്ടന്‍ മാരത്തോണില്‍ കഴിഞ്ഞ വര്‍ഷം ജേതാവായിരുന്ന ഫെലിക്‌സ് ലിമോ ഏപ്രില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ലെലിനു പുറകിലായിരുന്നു ഫിനിഷ് ചെയ്‌തത്.
റോട്ടര്‍ഡാം ചാമ്പ്യന്‍ഷിപ്പിലെ ജേതാവ് ജോഷുവാ ചെലംഗ എന്നിവരേയും കെനിയ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ടോക്യോ മാരത്തോണില്‍ കിരീടം നേടിയ ദാനിയേല്‍ ജംഗാ, വിയെന്ന ജേതാവ് ലൂക്ക് കിബറ്റ് എന്നിവരാണ് ടീമിനെ നയിക്കുക. വനിതാ ടീമിനെ നാലു തവണ ബോസ്റ്റണില്‍ കിരീടം നേടിയ കാതറീന നയിക്കും റിതാ ജപ്തൂ, എഡിത് മസായി തുടങ്ങിയവരും ടീമില്‍ ഉള്‍പ്പെട്ടു.