എതിര്‍ ക്ലബ്ബുകളിലാണ് കളിയെങ്കിലും ചില കാര്യങ്ങളില്‍ ഒന്നിച്ചു നില്‍ക്കണം എന്നത് റയോ ഫെര്‍ഡിനാഡിനും ആഷ്‌ലി കോളിനും നന്നായി അറിയാം. സുഹൃത്ത് 50 സെന്‍റിനായി ഒരു സിനിമ നിര്‍മ്മിക്കാന്‍ ഇവര്‍ തീരുമാനിച്ചത് അതാണ്.
ഇരുവരും ഒന്നിച്ച് ‘ഡെഡ് മാന് റണ്ണിംഗ്’ എന്ന സിനിമാ നിര്‍മ്മിക്കാന്‍ പണം മുടക്കുകയാണ്. റാപ്പ് സംഗീതജ്ഞന്‍ 50 സെന്‍റ് ചിത്രത്തില്‍ വില്ലനായിട്ടാണ് അഭിനയിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നതിനായി ഫെര്‍ഡിനാന്‍ഡും ആഷ്‌ലി കോളും 100,000 പൌണ്ട് വീതമാണ് മുടക്കി.
ഇംഗ്ലീഷ് ടീമിലെ വലതു പ്രതിരോധക്കാരനായ റയോ ഫെര്‍ഡിനാന്‍ഡിന്‍റെയും 50 സെന്‍റിന്‍റേയും സൌഹൃദം ഇതിനു മുമ്പും കണ്ടിട്ടുണ്ട്. ഡാന്‍സ് അറിയില്ലെങ്കിലും മൂന്ന് വര്‍ഷം മുമ്പ് ഫെര്‍ഡിനാന്‍ഡ് 50 സെന്‍റിനൊപ്പം നൃത്തമാടിയത് ക്യാമറയില്‍ പകര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകരുടെ തിക്കും തിരക്കുമായിരുന്നു.
പ്രീമിയര്‍ ലീഗില്‍ ഫെര്‍ഡിനാന്‍ഡും കോളും മാഞ്ചസ്റ്റര്‍, ചെല്‍സി ക്ലബ്ബുകള്‍ക്കാണ് കളിക്കുന്നത്. എന്നാല്‍ ഇംഗ്ലണ്ട് ദേശീയ ടീമില്‍ രണ്ട് പേരും നായകന്‍ ജോണ്‍ ടെറിക്ക് ഇരുപുറവുമായി വിംഗുകളില്‍ കളിക്കുന്ന വിശ്വസ്തരാണ്.