:കളി ഗൗരവമായിട്ട് എടുക്കുകയാണ് ഇന്ത്യന്‍ ടെന്നീസ് സുന്ദരി സാനിയാ മിര്‍സ. ഞായറാഴ്ച തുടങ്ങാനിരിക്കുന്ന ഫ്രഞ്ച് ഓപ്പണിലേക്ക് സ്പാനിഷ് പരിശീലകന്‍ ഗബ്രിയേലി ഉര്‍പ്പിയുടെ സഹായമാണ് സാനിയാ സ്വീകരിക്കുക.
ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്‍രിനിടെ താല്‍ക്കാലിക കരാറിന്‍റെ അടിസ്ഥാനത്തിലാണ് പരിശീലനം. മുന്‍ വനിതാ ചാമ്പ്യന്‍ അരാന്താ സാഞ്ചസ് വികാരിയോയ്‌ക്ക് ഒപ്പം ജോലി ചെയ്‌തിട്ടുള്ളയാളാണ് ഈ മുന്‍ താരം.
നിലവില്‍ ഫ്ലാവിയാ പെന്നെറ്റാ, വിര്‍ജീനിയ റൗണോ പാസ്ക്കല്‍ എന്നിവര്‍ക്കും ഉര്‍പ്പി സഹായം നല്‍കുന്നുണ്ട്. നിലവില്‍ സാനിയയ്‌ക്ക് പരിശീലനം നല്‍കുന്നത്‌ടോണി റോക്കേയാണ്. 2006 സീസണു മുമ്പായിരുന്നു റോക്കേ സാനിയയ്‌ക്ക് പരിശീലനം നല്‍കാന്‍ എത്തിയത്.
അതെ സമയം ഇന്ത്യന്‍ ടെന്നീസ് താരം മാഹിഷ് ഭൂപതിക്കൊപ്പമായിരിക്കും സാനിയാ ഈ വര്‍ഷം മിക്‍സഡ് ഡബിള്‍സ് കളിക്കുക. വനിതാ ഡബിള്‍സില്‍ റഷ്യന്‍ താരം ഇവാ ബിര്‍നെറോവയാണ് സാനിയയ്‌ക്ക് കൂട്ട്.