ഫിഫ കോണ്ഫെഡറേഷന് കപ്പ് 2009 ഫുട്ബോള്‍ ടീമുകളുടെ നറുക്കെടുപ്പിന് സുന്ദരിമാരുടെ അകമ്പടിയും. ജോഹന്നാസ് ബര്‍ഗില്‍ ശനിയാഴ്ച നടക്കുന്ന ടീമുകളുടെ തെരഞ്ഞെടുപ്പിലാണ് സുന്ദരിമാരുടെ സാന്നിദ്ധ്യം.
പങ്കെടുക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള എട്ട് ലോക സുന്ദരികളാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുക. ബ്രസീല്‍, ഈജിപ്ത്, ഇറ്റലി, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക, സ്പയിന്‍, അമേരിക്ക, ഇറാഖ് എന്നീ രാജ്യങ്ങളിലെ സുന്ദരിമാരാണ് എത്തുന്നത്.
എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റില്‍ ഇരു ഗ്രൂപ്പുകളിലായി നാല് ടീമുകള്‍ വീതമാണ് പങ്കാളികളാകുന്നത്. ചൈനയില്‍ നിന്നുള്ള ലോക സുന്ദരി സിലിന്‍ സാംഗാണ് ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഇറാഖിനെ പ്രതിനിധീകരിക്കുക.
സുന്ദരികളുടെ സാന്നിദ്ധ്യത്തില്‍ ഫിഫ സെക്രട്ടറി ജറോം വാല്‍ക്ക് ആണ് നറുക്കെടുപ്പ് നടത്തുക. ഈ പരിപാടിക്ക് വൈസ് പ്രസിഡന്‍ഡ് ജാക്ക് വാര്‍നറുടേയും സി ഇ എഫ് പ്രസിഡന്‍ഡ് ഇസാ ഹായറ്റൌവിന്‍റെയും സാന്നിദ്ധ്യം ഉണ്ടായിരിക്കും.
ലോകകപ്പ് ആതിഥേയരുടെ സന്നദ്ധത പരീക്ഷിക്കുക എന്ന ഉദ്ദേശം കൂടി കോണ്‍ഫെഡറേഷന്‍ കപ്പ് ടൂര്‍ണമെന്‍റ് നടത്തുന്നതിലൂടെ ലക്‍ഷ്യമിടുന്നുണ്ട്. ജൂണ്‍ 14 മുതല്‍ 28 വരെ നടക്കുന്ന കോണ്‍ഫെഡറേഷന്‍ കപ്പ് ദക്ഷിണാഫ്രിക്കയിലെ നാല് സ്റ്റേഡിയങ്ങളിലായിട്ടാണ് നടക്കുക.