Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്റ്റാന്‍ഫോര്‍ഡ് ‘രാസലീല’ വിവാദമായി

സ്റ്റാന്ഫോര്ഡ് ‘രാസലീല’ വിവാദമായി ട്വന്റി20 അലന് സ്റ്റാന് ഇംഗ്ലീഷ്
PROPRO
ട്വന്‍റി20 മത്സരങ്ങള്‍ക്കായി പണമൊഴുക്കി ഹീറോ ആകാമെന്ന് അമേരിക്കന്‍ കോടീശ്വരന്‍ അലന്‍ സ്റ്റാന്‍ ഫോര്‍ഡിന്‍റെ മോഹം സ്വന്തം രാസലീലകള്‍ കൊണ്ട് വിവാദമായി. ഇംഗ്ലീഷ് താരങ്ങളുടെ ഭാര്യമാരെയും കാമുകിമാരെയും തൊടാനും തലോടാനും ഉള്ള അവസരമാക്കി എടുത്തതാണ് വിവാദമായത്.

ഞായറാഴ്ച വൈകുന്നേരം ആന്‍റിഗ്വയില്‍ നടന്ന മിഡിലെക്സ് ഇംഗ്ലണ്ട് മത്സരത്തിനിടയില്‍ ആയിരുന്നു സംഭവം. ബ്രിട്ടീഷ് പത്രങ്ങള്‍ പുറത്ത് വിട്ട വാര്‍ത്തകള്‍ പ്രകാരം വിക്കറ്റ് കീപ്പര്‍ മാറ്റ് പ്രയറിന്‍റെ ഭാര്യ എമ്മാ പ്രയറിനെ സ്റ്റാന്‍ഫോര്‍ഡ് മടിയില്‍ കെട്ടിപ്പിടിച്ച് ഇരുത്തിയിരിക്കുക ആയിരുന്നു. കോടീശ്വരന്‍ അലിസ്റ്റര്‍ കുക്കിന്‍റെ കാമുകി ആലീസ് ഹണ്ടിനെയും വെറുതെ വിട്ടില്ല കൈ അവരുടെ തോളത്തിട്ടു.

എന്നാല്‍ സ്റ്റാന്‍ ഫോര്‍ഡിനു പിന്നാലെ പോയ ക്യാമറാമേന്‍ കാര്യങ്ങള്‍ കുറേക്കൂടി ഉഷാറാക്കി. ഇത് ഷൂട്ട് ചെയ്ത് നേരെ സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിലേക്ക് വിട്ടു. പിറ്റേ ദിവസം എമ്മ സ്റ്റാന്‍ഫോര്‍ഡിന്‍റേ മടിയില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ ചില ബ്രിട്ടീഷ് പത്രങ്ങള്‍ പുറത്ത് വിടുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ ഗുലുമാലായി.

ഇതിനെ ശക്തമായി തന്നെ മുന്‍ നായകന്‍ മൈക്ക് അതര്‍ട്ടണ്‍ സ്വന്തം കോളത്തില്‍ വിമര്‍ശിച്ചു. ചിലര്‍ക്ക് ഇത് അസുഖകരമായി തോന്നിയെന്നും ചിലര്‍ പല്ല് കടിക്കുക വരെ ചെയ്തെന്നും ചില കളിക്കാര്‍ ഇതു കണ്ട് പകച്ചു പോയെന്ന് പറഞ്ഞതായി കോളത്തില്‍ എഴുതി.

ഈ പിതൃശൂന്യവല്‍ക്കരിക്കപ്പെട്ട നടപടികള്‍ മൂലം സ്റ്റാന്‍ഫോര്‍ഡ് ഉദ്ദേശിച്ച ക്രിക്കറ്റിന്‍റെ മൂല്യം തന്നെ തകര്‍ത്തെന്ന് അതര്‍ട്ടണ്‍ പറയുന്നു. രണ്ട് മത്സരങ്ങളിലായി 14 ക്യാച്ചുകളാണ് താഴെയിട്ടത്. പരിശീലനത്തില്‍ പോലും ഇത്രയും ക്യാച്ച് നഷ്ടപ്പെടുത്തുകയില്ലെന്നും അതര്‍ട്ടണ്‍ പറയുന്നു.

ബില്യണെയറിന്‍റെ പ്രവര്‍ത്തികളില്‍ സുന്ദരികള്‍ പ്രതികരിക്കാതിരുന്നത് ജേതാക്കള്‍ ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ ലഭിക്കുന്ന 1 ദശലക്ഷം യു എസ് ഡോളര്‍ ഓര്‍ത്തായിരുന്നു എന്നും പത്രങ്ങള്‍ എഴുതി.

പണമൊഴുക്കിന്‍റെ പേരില്‍ അറിയപ്പെട്ട സ്റ്റാന്‍ഫോര്‍ഡ് പരമ്പര ഈ നടപടിയുടെ പേരില്‍ വിമര്‍ശനം നേരിടുകയാണ്. ബിഗ് സ്ക്രീനില്‍ രംഗങ്ങള്‍ കണ്ട ചില താരങ്ങളുടെ കലിക്കുന്ന മുഖം വലിയ സ്ക്രീനില്‍ തെളിഞ്ഞെന്നാണ് ഇംഗ്ലീഷ് ബൌളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് പറയുന്നത്.

എന്നാല്‍ ബൌള്‍ ചെയ്യാന്‍ ഒരുങ്ങുന്നതിനിടയില്‍ താനത് കണ്ടില്ലെന്നും എന്നാല്‍ മാറ്റ് പ്രയറിന്‍റെ മുഖത്ത് അതിന്‍റെ ആഘാതം അറിയാമായിരുന്നെനും താരം പറഞ്ഞു.

തന്‍റെ ഭാര്യയെ ആണ് മടിയില്‍ ഇരുത്തിയിരുന്നതെങ്കില്‍ എനിക്ക് ഇടിക്കണമെന്ന് തോന്നുമായിരുന്നു എന്ന് ഒരു താരം പറഞ്ഞതായി ഡയ്‌ലി ടെലിഗ്രാഫും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തിങ്കളാഴ്ച കാര്യങ്ങള്‍ മനസ്സിലാക്കിയ സ്റ്റാന്‍ഫോര്‍ഡ് കെവിന്‍ പീറ്റേഴ്സണെയും മാറ്റ് പ്രയറിനെയും വിളിച്ചു മാപ്പ് പറഞ്ഞിരിക്കുക ആണ്.

Share this Story:

Follow Webdunia malayalam