Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്റ്റെഫാനി റീസിനു മടുത്തു

ഓസ്ട്രേലിയന് വനിതാ നീന്തല് താരം സ്റ്റെഫാനി സന്തോഷം
PROPRO
എന്നും ഒരേ കാര്യങ്ങള്‍ തന്നെ ചെയ്താല്‍ ആര്‍ക്കാണ് മടുക്കാത്തത്. കരയിലെ ദിനചര്യകളില്‍ സന്തോഷം കണ്ടെത്താന്‍ കഴിയാതെ ഓസ്ട്രേലിയന്‍ വനിതാ നീന്തല്‍ താരം സ്റ്റെഫാനി റീസിനു മടുത്തു.

മടുപ്പ് മാറ്റാന്‍ സമൂഹത്തിലെ ഇടപെടലുകളില്‍ നിന്നും മാറി നീന്തല്‍ കുളത്തിലേക്ക് പരിശീലനത്തിനായി മടങ്ങിയാലോ എന്ന ആലോചനയിലാണ് ഓസ്ട്രേലിയന്‍ താരം.

ബീജിംഗ് ഒളിമ്പിക്സില്‍ മൂന്ന് സ്വര്‍ണ്ണം കണ്ടെത്തിയ താരം കൂടുതല്‍ മെഡലുകള്‍ നേടാനുള്ള പരിശീലനത്തില്‍ ഏര്‍പ്പെടാന്‍ പോകുകയാണെന്ന് വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന പ്രവര്‍ത്തിയിലേക്ക് എല്ലാത്തില്‍ നിന്നുമുള്ള ശ്രദ്ധ പതിയെ കൊണ്ടുവരാന്‍ ഒരുങ്ങുകയാണെന്ന് 20 കാരിയായ താരം പറയുന്നു.

ഒളിമ്പിക്സിനു ശേഷം പരിശീലനത്തിനു താല്‍ക്കാലിക അവധി നല്‍കി സമൂഹത്തില്‍ സജീവമായിരുന്നു താരം. എന്നാല്‍ തന്‍റെ പ്രശസ്തിക്ക് മങ്ങല്‍ ഏറ്റു തുടങ്ങിയോ എന്ന് താരത്തിനു സംശയം തോന്നിത്തുടങ്ങി.

സ്വിമ്മിംഗ് പൂളിലേക്ക് വീണ്ടും പരിശീലനത്തിനായി ഇറങ്ങിയാല്‍ പഴയത് പോലെ തന്നെ മാധ്യമങ്ങള്‍ തനിക്ക് ചുറ്റും വീണ്ടും വരുമെന്ന് താരം പറഞ്ഞതായി സിഡ്നി മോണിംഗ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam