എന്തു മാജിക്കാണോ എഫ് വണ് ലോക ചാമ്പ്യന് ലൂയിസ് ഹാമില്‍ട്ടന്‍റെ കയ്യില്‍ ഉള്ളത്? . ആരാധകരായ യുവാക്കളുടെ പ്രധാന ചിന്ത ഇതാണ്. പ്രശസ്ത പാട്ടുകാരികള്‍ മക്‍ലാറന്‍ ഡ്രൈവറിനു പിന്നാലെ പോകുന്നത് കണ്ടാല്‍ എങ്ങനെ യുവാക്കള്‍ അങ്ങനെ ചിന്തിക്കാതിരിക്കും.
അരങ്ങേറ്റ സീസണില്‍ തന്നെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ താരത്തോട് പോപ് സുന്ദരികളില്‍ പലര്‍ക്കും അനുരാഗമാണ്. പലരും താരവുമായുള്ള ചങ്ങാത്തത്തിനായി ക്യൂ നില്‍ക്കുകയാണ് എന്നാണ് കേള്‍ക്കുന്നത്.
ആദ്യം മിസ്.ഗ്രനേഡ സുന്ദരി വിവിയാ ബുര്‍ഖാര്‍ഡ്ടു, അതിനു ശേഷം ഗായിക നവോമി കാംബെല്‍, അതിനു ശേഷം മറ്റൊരു പാട്ടുകാരി നിക്കോള്‍ ഷെര്‍ സിംഗര്‍. നിലവില്‍ ഷെര്‍സിംഗറുമായി പ്രണയത്തില്‍ പെട്ടിരിക്കുന്ന ഹാമില്‍ട്ടണു വേണ്ടി അവസരം കാത്തു നില്‍ക്കുകയാണ് ഇനിയുമൊരു പാട്ടുകാരി പിങ്ക്.
ഈ വര്‍ഷം ആദ്യം ഭര്‍ത്താവുമായി വേര്‍ പിരിഞ്ഞ പിങ്ക് ഹാമില്‍ട്ടണില്‍ ആകൃഷ്ടനായിരിക്കുക ആണ്. ഇക്കാര്യം അമേരിക്കന്‍ പോപ്പ് താരം തുറന്ന് പറയുകയും ചെയ്തു. തനിക്ക് ഇപ്പോള്‍ അഭിനിവേശം ലൂയിസ് ഹാമില്‍ട്ടണോടാണത്രേ. “സുന്ദരനും സെക്സിയുമായ ലൂയിസ് വളരെ ഹോട്ടാണ്.” ഡ്രൈവര്‍മാരോട് പ്രത്യേക കമ്പം തന്നെയുള്ള പിങ്കിന്‍റെ മുന്‍ ഭര്‍ത്താവ് കാരി ഹാര്‍ട്ട് മോട്ടോക്രോസ് താരമാണ്.