ക്രിക്കറ്റിന് എന്ത് ക്യാപ്സൂള്‍ രൂപം വന്നാലും സ്ഥാനം തല്‍ക്കാലം ഒളിമ്പിക്‍സിന്‍റെ പടിക്ക് പുറത്ത് തന്നെ. ഒളിമ്പിക് കമ്മറ്റി പ്രസിഡന്‍ഡ് ജാക്വസ് റോഗെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഒളിമ്പിക്സില്‍ ഭാവിയിലെങ്കിലും ക്രിക്കറ്റ് വരുമോ എന്ന ചോദ്യത്തിനാണ് ഉടന്‍ ഇല്ലെന്ന മറുപടി പറഞ്ഞത്. അടുത്ത വര്‍ഷം രണ്ട് പുതിയ കായിക ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ ഒക്ടോബറില്‍ ഡന്‍മാര്‍ക്കില്‍ ചേരുന്ന യോഗത്തില്‍ തീരുമാനിക്കുമെന്ന് ജാക്വസ് റോഗെ വ്യക്തമാക്കുന്നു.
ലണ്ടനില്‍ നടക്കുന്ന ഒളിമ്പിക്സില്‍ 26 ഇനങ്ങളും 2016 ലെ ഒളിമ്പിക്സില്‍ 28 ഇനങ്ങളും ഉണ്ടാകും. എന്നാല്‍ ഇന്ത്യയില്‍ ഏറെ പ്രസിദ്ധമായ ക്രിക്കറ്റ് ഒളിമ്പിക്സില്‍ കളിക്കാന്‍ പിന്നെയും നീളുമെന്ന് ജാക്വസ് റോഗെ പറയുന്നു. 2016 ല്‍ ഇത് ഉള്‍പ്പെടുത്താത്തത് ആഫ്രിക്കന്‍ കായിക വിനോദം അല്ലാത്തതിനാലാണ്.
.
നിലവില്‍ അടുത്ത ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്താനുള്ള കായിക ഇനങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് സോഫ്റ്റ് ബോള്‍, കരാട്ടെ, ബേസ്ബോള്‍, സ്ക്വാഷ്, റഗ്ബി, റോളര്‍ സ്കേറ്റര്‍, സ്കേറ്റിംഗ്, ഗോള്‍ഫ് തുടങ്ങിയവയാണ്. ഇതില്‍ രണ്ടെണ്ണത്തിന് ലണ്ടന്‍ ഒളിമ്പിക്സില്‍ പ്രവേശനം ലഭിക്കും.
ക്രിക്കറ്റ് ഒളിമ്പിക്സില്‍ എത്തണമെങ്കില്‍ ഐ സി സി മുന്‍കൈ എടുക്കണമെന്നും റോഗെ പറയുന്നു. ഐ ഓ സി യില്‍ ഐ സി സി അംഗമായ ശേഷം കോമണ്‍ വെല്‍ത്ത് ഗെയിംസിലോ ഒളിമ്പിക്സിലോ അതിനു ശേഷമേ ഉള്‍പ്പെടുത്തു എന്നും റോഗേ പറയുന്നു. ഐ സി സി യില്‍ നിന്നും ഐ ഓ സിയ്ക്ക് അപേക്ഷ ലഭിച്ചിട്ടുണ്ട്.
പുതിയ സംവിധാനമായ ഇ പി ഒ സെറയിലൂടെ ബീജിംഗില്‍ പങ്കെടുത്ത കായിക താരങ്ങളെ വീണ്ടും ഉത്തേജക പരിശോധനയ്ക്ക് വിധേയമാക്കുമെന്നും റോഗെ പറഞ്ഞു. ഇന്ത്യ വലിയതും സാമ്പത്തിക ശക്തികേന്ദ്രവും ആണെങ്കിലും ഡെല്‍ഹി വളരെ ചെറിയ നഗരമാണെന്ന് ജാക്വസ് റോഗെ പറയുന്നു.