എന്റെടുത്ത് ബാങ്ക് ബാലന്സ് പ്രോപ്പര്‍ട്ടി എല്ലാമുണ്ട്. തന്‍റെടുത്ത് എന്താണുള്ളത് എന്ന് ചോദിക്കുമ്പോള്‍ എന്‍റെടുത്ത് അമ്മയുണ്ട് എന്ന് പറയുന്ന നായകനെ നിങ്ങള്‍ പരസ്യത്തില്‍ കണ്ടിരിക്കും. ഒരു ടെലിവിഷന്‍റെ പരസ്യമാണ് ഇതെങ്കിലും ഈ നായകന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബിന്‍റെ പോര്‍ച്ചുഗീസ് താരം ക്രിസ്ത്യാനോയോട് സാമ്യതയുണ്ട്.
കാമുകിമാര്‍ എത്രയുണ്ട് എന്ന ചോദ്യത്തിനു താരത്തിന്‍റെ മറുപടി ഇനി മുതല്‍ ‘എന്‍റെ വീട്ടില്‍ അമ്മയുണ്ട്’ എന്നാകും. ജീവിതത്തില്‍ തന്‍റെ കാമുകിമാരെ ഇനി അമ്മ തന്നെ കണ്ടെത്തുമെന്ന് ക്രിസ്ത്യാനോ വ്യക്തമാക്കിയതാണ് ഇതിന് ആധാരം.
ഒട്ടേറെ പെണ്ണുങ്ങളുമായി കിടപ്പറ പങ്കു വച്ചെങ്കിലും ആരെ ഭാര്യയാക്കണം എന്ന കാര്യത്തില്‍ താരത്തിന് ഇപ്പോഴും കണ്‍ഫ്യൂഷനാണ്. വിരല്‍ ഞൊടിച്ചാല്‍ അനേകം പെണ്‍കുട്ടികള്‍ പിന്നാലെ എത്തുമെന്ന് ഇരിക്കെ താരത്തിന്‍റെ നിലയ്ക്കും വിലയ്ക്കും പറ്റിയ ഒരെണ്ണത്തിനെ ഇതുവരെ കണ്ടുകിട്ടണ്ടെ.
നേരത്തെ സ്പാനിഷ് മോഡല്‍ നരെയ്ഡ ഗല്ലാര്‍ഡോയെ വിവാഹം കഴിക്കുന്നതിനു മാഞ്ചസ്റ്റര്‍ താരത്തിനു വിഘാതം നിന്നത് അമ്മയായിരുന്നു. വീട്ടില്‍ കേറ്റാന്‍ കൊള്ളത്തില്ല എന്ന് പറഞ്ഞാണ് നരെയ്ഡയെ ഡോളാറസ് ചീത്ത പറഞ്ഞത്.
തുണിയില്ലാതെ ക്യാമറയ്ക്ക് മുന്നില്‍ നരെയ്ഡ പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ ഡോളാറസിന് നല്‍കിയ ദേഷ്യം ചില്ലറയല്ല. ഏഴ് മാസം നീണ്ടു നിന്ന പ്രണയത്തിനു ശേഷം താരം നരെയ്ഡയെ ജീവിതത്തില്‍ നിന്നും താരം ഒഴിവാക്കി വിട്ടു.
ഇപ്പോള്‍ ക്രിസ്ത്യാനോ വീണ്ടും ഒറ്റപ്പെട്ടിരിക്കുക ആണ്. എന്നാല്‍ ലിസ്ബണിലെ സിണ്ട്രയില്‍ നിന്നും പുതിയ പെണ്‍കുട്ടിയെ കുറിച്ച് മാതാവ് താരത്തിന് വിവരം നല്‍കിയിരിക്കുക ആണെന്നാണ് വാര്‍ത്തകള്‍.