ഇന്ത്യന് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ നേട്ടം പ്രചോദനകരം ആണെന്ന് ടെന്നീസ്താരം സാനിയാ മിര്‍സ. കൈക്കുഴയ്ക്കേറ്റ പരുക്കിനെ തുടര്‍ന്ന് തലസ്ഥാനത്ത് ചികിത്സയ്ക്കായി എത്തിയതായിരുന്നു സാനിയ.
മൊഹാലിയില്‍ ഇന്ത്യ നേടിയ 320 റണ്‍സ് റെക്കോഡ് താന്‍ ആസ്വദിക്കുന്നതായി ടെന്നീസ് റാണി വ്യക്തമാക്കി. ഏറ്റവും വമ്പന്‍ ടീമിനെ വലിയാ മാര്‍ജിനില്‍ തന്നെ തകര്‍ക്കാന്‍ കഴിഞ്ഞത് ഒരു മഹത്തായ കാര്യമായി ക്രിക്കറ്റിന്‍റെ ഏറ്റവും വലിയ ആരാധികമാരില്‍ പെടുന്ന സാനിയാ മിര്‍സ കരുതുന്നു.
ഡല്‍ഹിയിലെ ലോണ്‍ ടെന്നീസ് അസോസിയേഷനില്‍ പരിശീലനം നടത്തി വരികയാണ് ഇന്ത്യന്‍ താരം. സച്ചിന്‍റെ റെക്കോഡ് ഏതൊരു താരത്തിനും പ്രചോദനം നല്‍കുന്ന ഒന്നാണെന്നും സാനിയ വ്യക്തമാക്കുന്നു.
ലോകത്തിലെ മഹാന്‍മാരായ ക്രിക്കറ്റര്‍മാരില്‍ സച്ചിന്‍ പെടുന്നെന്നും അദ്ദേഹത്തിന്‍റെ ഓരോ നിമിഷങ്ങളും ആസ്വദിക്കുന്നു എന്നും സാനിയ പറയുന്നു. ഇപ്പോള്‍ പരിക്കില്‍ നിന്നും മോചിതയാകാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഹോങ്കോംഗില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ തിരിച്ചു വരാനാകുമെന്നും താരം പ്രതീക്ഷിക്കുന്നു.