Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ പൊടിക്കൈകള്‍ മാത്രം മതി... അടുക്കളയിലെ ജോലി എളുപ്പവും രസകരവുമാക്കി മാറ്റാം !

ചില അടുക്കള നുറുങ്ങുകള്‍

ഈ പൊടിക്കൈകള്‍ മാത്രം മതി... അടുക്കളയിലെ ജോലി എളുപ്പവും രസകരവുമാക്കി മാറ്റാം !
, വെള്ളി, 4 ഓഗസ്റ്റ് 2017 (13:59 IST)
ചില പൊടിക്കൈകള്‍ അറിഞ്ഞിരുന്നാല്‍ ഏതൊരാള്‍ക്കും അടുക്കളയിലെ ജോലി എളുപ്പവും രസകരവുമാക്കി മാറ്റാന്‍ സാധിക്കും. മാത്രമല്ല തിരക്ക് പിടിച്ച് ജോലി ചെയ്യുന്ന വേളയില്‍ ഉണ്ടാവുന്ന പല തരത്തിലുള്ള പാചകപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഈ പൊടിക്കൈകളിലൂടെ കഴിയും. 
 
ചോറ് അല്‍പം വേവ് കൂടാന്‍ ഇടയായാല്‍ അതുണ്ടാക്കുന്ന പ്രശ്‌നം ചില്ലറയല്ല. കുടുംബാംഗങ്ങള്‍ തമ്മില്‍ വഴക്ക് വരെ ഉണ്ടാവാന്‍ അത് ഇടയാക്കും. എന്നാല്‍ ഇനി ചോറ് വേവ് കൂടിയാല്‍ അതിലേക്ക് അല്പം നാരങ്ങ നീര് തളിക്കുക. അതോടെ ആ പ്രശ്നം തീരുകയും ചെയ്യും. 
 
പലരിലും അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് ഉള്ളിമണം. എന്നാല്‍ നാരങ്ങയുടെ തൊലി കൊണ്ട് ഉള്ളിയില്‍ ഉരസിയാല്‍ ആ മണം ഇല്ലാതാകുകയും ചെയ്യും. പച്ചമുളക് ചീഞ്ഞ് പോവാതിരിക്കാനായി അതിന്റെ ഞെട്ട് കളഞ്ഞ് ഒരു പോളിത്തീന്‍ കവറിലിട്ട് വെക്കുന്നത് നല്ലതാ‍ണ്. 
 
തേങ്ങ അരച്ച കറികള്‍ പെട്ടെന്ന് ചീ‍ത്തയാകാറുണ്ട്. എന്നാല്‍ ആ പ്രശ്നം പരിഹരിക്കാനായി അടുപ്പില്‍ ചൂടുവെള്ളം വെച്ച് അതില്‍ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് കറി പിരിയാതിരിക്കാന്‍ സഹായകമാകും.
 
ഇഞ്ചി കേടുവരാതിരിക്കാനായി ഉപയോഗിച്ചതിന്റെ ബാക്കി മണ്ണില്‍ കുഴിച്ചിടുക. ഇത്തരത്തില്‍ ചെയ്യുന്നത് മാസങ്ങളോളം ഇത് കേട് കൂടാതെ ഇരിക്കാന്‍ സഹായകമാകും. മിക്‌സിക്കുള്ളിലെ ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ പുതിനയിലയോ നാരങ്ങ തൊലിയോ ഇട്ട് അടിച്ചെടുക്കുന്നതും നല്ലതാണ്.
 
മീന്‍ വറുക്കുമ്പോള്‍ പൊടിഞ്ഞ് പോവാതിരിക്കാന്‍ മുട്ട അടിച്ചത് മീനിന്റെ മുകളില്‍ പുരട്ടിയ ശേഷം വറുത്തെടുത്താല്‍ മതി. ചൂടായ എണ്ണയില്‍ ഒരു നുള്ള് മൈദാ ഇട്ടതിനു ശേഷം മീന്‍ വറുക്കുന്നതും ഈ പ്രശ്നത്തിനു പരിഹാരമാണ്. ഇഡ്ഡലിക്ക് മയം കിട്ടുന്നതിനായി അരി അരക്കുമ്പോള്‍ അല്‍പം അവല്‍ ചേര്‍ക്കുന്നതും നല്ലതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തിനും ഏതിനും പാരസെറ്റാമോളാണോ ആശ്രയം ? ശ്രദ്ധിക്കൂ... മരണം അടുത്തെത്തി !