Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്നും വീട് വൃത്തിയായി തന്നെയിരിക്കും... ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തയ്യാറാണെങ്കില്‍ !

വീട് വൃത്തിയായിരിക്കാന്‍ ചില വഴികള്‍

എന്നും വീട് വൃത്തിയായി തന്നെയിരിക്കും... ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തയ്യാറാണെങ്കില്‍ !
, വ്യാഴം, 22 ജൂണ്‍ 2017 (15:30 IST)
വീട് വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ കുടുംബാംഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുമെന്നതാണ് വസ്തുത. ചില അടിസ്ഥാന നിയമങ്ങളും ശീലങ്ങളും എല്ലാ ദിവസവും പിന്തുടരുകയാണേണ്‍ക്കീള്‍ വീട് അലങ്കോലവും വൃത്തികേടുമായി കിടക്കുന്നത് ഒഴിവാക്കാനാന്‍ സാധിക്കും. നിങ്ങളുടെ ജീവിതത്തില്‍ ചില നല്ല ശീലങ്ങള്‍ പിന്തുടരുന്നത് വഴി നിങ്ങളുടെ ഭവനം ഏറ്റവും വൃത്തിയുള്ള ഒന്നായി നിലനില്‍ക്കുകയും ചെയ്യും. എന്തെല്ലാമാണ് വീട് വൃത്തിയായി സൂക്ഷിക്കാനുള്ള പൊടിക്കൈകളെന്ന് നോക്കാം...
 
* വീട് രണ്ടു നേരവും തൂക്കുകയും ഒരു നേരമെങ്കിലും നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുകയും ചെയ്യുന്നത് പൊടി   കുറയ്ക്കാന്‍ സഹായകമാണ്.
 
* വീട്ടിലേക്കുള്ള പ്രധാന കവാടങ്ങളില്‍ നീളന്‍ ചവിട്ടികള്‍ ഇടുന്നത് നല്ലതാണ്. കര്‍ട്ടനുകളോ ബ്ലൈന്‍ഡോ തൂക്കുകയാണെങ്കില്‍ അവയെല്ലാം  ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. കാര്‍പ്പെറ്റ് ഉപയോഗിക്കുകയാണെങ്കില്‍ ആഴ്ചയില്‍ രണ്ടു തവണയെങ്കിലും അവ വാക്വം ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. 
 
* പുസ്തകങ്ങളിലും തുണികളിലുമെല്ലാം പൊടി നിറയാതിരിക്കാന്‍ അവ അലമാരകളില്‍ അടച്ചു സൂക്ഷിക്കുക.
 
* ചെരുപ്പ് വീടിനകത്തു സൂക്ഷിക്കുന്നത് പൊടി വര്‍ദ്ധിക്കുന്നതിന് കാരണമാകും. അതുകൊണ്ടുതന്നെ അവ വീടിനു വെളിയില്‍ സൂക്ഷിക്കുക.
 
* റോഡ് സൈഡിലോ റോഡിനോടു ചേര്‍ന്നോ ഉളള വീടുകളില്‍ പൊടിയുടെ ശല്യം കൂടുതലായിരിക്കും. അതിനാല്‍ റോഡിനെ അഭിമുഖീകരിക്കുന്ന മതിലിനോടു ചേര്‍ന്ന് നിറയെ ഇലയുള്ള മരങ്ങള്‍ വയ്ക്കുന്നത് നല്ലതാണ്.
 
* വീട്ടില്‍ ഈച്ചയുടെ ശല്യമുണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ വേപ്പില, തുളസി എന്നിവയുടെ നീരെടുത്ത് തളിക്കുന്നത് നല്ലതാണ്. 
 
* അടുക്കളയ്ക്ക് നല്ല ഗന്ധം ലഭിക്കുന്നതിനായി ഓറഞ്ചിന്റെ തൊലി ചൂടാക്കുന്നതും വളരെ നല്ലതാണ്.
 
* പാത്രങ്ങളിലെയും മറ്റും എണ്ണയും മെഴുക്കും മാറാന്‍ അല്‍പം വിനാഗിരിയില്‍ തുണി മുക്കി തുടക്കുന്നത് ഉത്തമമാണ്.  
 
* വാഷ്‌ബേസിന്റേയും ജനലിന്റേയും ഷോകേസിന്റേയും മറ്റും കണ്ണാടികള്‍ക്ക് തിളക്കം കിട്ടാന്‍ പത്രക്കടലാസ് വെള്ളത്തില്‍ മുക്കി തുടക്കുന്നതും ഗുണം ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എട്ടിന്റെ പണി കിട്ടാതിരിക്കണോ? എന്നാല്‍ വെള്ളം നന്നായി കുടിച്ചോളൂ !