Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ നിര്‍ദേശങ്ങള്‍ നല്‍കാന്‍ മറന്നു അല്ലേ ? വെറുതെയല്ല, അടുക്കളയ്ക്ക് ഭംഗിയും അടുക്കും ചിട്ടയും കുറഞ്ഞത് !

ഈ നിര്‍ദേശങ്ങള്‍ നല്‍കാന്‍ മറന്നു അല്ലേ ? വെറുതെയല്ല, അടുക്കളയ്ക്ക് ഭംഗിയും അടുക്കും ചിട്ടയും കുറഞ്ഞത് !
, വെള്ളി, 23 ജൂണ്‍ 2017 (15:59 IST)
അടുക്കളക്ക് ഭംഗിയും അടുക്കും ചിട്ടയുമുണ്ടെങ്കില്‍ തന്നെ പകുതി കാര്യങ്ങള്‍ ക്ലീനായിരിക്കും. ഒരു വീടുണ്ടാക്കുമ്പോള്‍ അടുക്കളയുടെ നിര്‍മ്മാണം സംബന്ധിച്ച ചില നിര്‍ദ്ദേശങ്ങള്‍ വയ്ക്കാന്‍ സ്ത്രീകള്‍ക്കു കഴിയണം. അത്തരം ചില അറിവുകള്‍ ഇതാ...
 
ഫ്ലോറിങ്ങിന് അടുക്കളക്ക് നല്ലത് സെറാമിക് ടൈലോ കോട്ടാ സ്റ്റോണോ ആണ്. ഗ്ലോസി ടൈലും ഫിനിഷ് ടൈലും ഒഴിവാക്കുക. 
 
പാതകം അഥവാ കൌണ്ടര്‍ ടോപ്പ്: ബ്ലാക്ക് ഗ്രാനൈറ്റ് തന്നെ പാതകത്തിന് നല്ലതെന്ന് ആരും സമ്മതിക്കും. ദീര്‍ഘകാലം കേടുപാടുപറ്റില്ലെന്നത് തന്നെയാണ് ഇതിന്റെ പ്രധാനകാരണം. 
 
സിങ്ക്: സ്റ്റെയിന്‍‌ലസ് സ്റ്റീല്‍ സിങ്കാണ് കൂടുതല്‍ ഉപയോഗിച്ചുവരുന്നത്. അല്‍പ്പം കൂടി കാശ് മുടക്കാന്‍ ഉണ്ടെങ്കില്‍ ക്വാര്‍ട്സില്‍ തീര്‍ത്ത് കളേര്‍ഡ് ആന്‍റി സ്ക്രാച്ച് സിങ്കുകള്‍ ഉപയോഗിക്കാം.  
 
കിച്ചണ്‍ ക്യാബിനറ്റുകള്‍: ഇത് തടികൊണ്ടോ മറൈന്‍ പ്ലൈവുഡ്ഡ് കൊണ്ടോ നിര്‍മ്മിക്കാം. ഇതിനുള്ളീല്‍ പിവിസി കോട്ടഡ് ബാസ്ക്കറ്റുകള്‍ സജ്ജീകരിക്കുന്നത് കൂടുതല്‍ സ്ഥലം നല്‍കുന്നു. എപ്പോഴും എടുക്കേണ്ടി വരുന്ന സാധനങ്ങള്‍ സജ്ജീകരിക്കാന്‍ ഓവര്‍ ഹെഡ് കാബിനുകള്‍ നിര്‍മ്മിക്കുന്നതും നല്ലതാണ്.
 
ലൈറ്റിങ്ങ്: ജനറല്‍ ലൈറ്റിങ്ങിനു പുറമേ പാതകത്തോടു ചെര്‍ന്ന് നല്ല വെളിച്ചം ലഭിക്കുന്ന രീതിയില്‍ ലൈറ്റിങ്ങ് നല്‍കാം. ഇത്രയുമാണ് സാധാരണഗതിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. നല്ല നിറങ്ങല്‍ കൂടി തെരഞ്ഞെടുത്താല്‍ അടുക്കള ഉഗ്രന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശീതീകരിച്ച ഭക്ഷണം ആരോഗ്യകരമോ ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍ !