Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തുചെയ്തിട്ടും മത്തിയുടെ ആ ഉളുമ്പ് മണം പോകുന്നില്ലെ ? ഇതാ പരിഹാരം !

മത്തി മണം മാറ്റാന്‍ മൂന്ന് തണ്ട് മുരിങ്ങ

എന്തുചെയ്തിട്ടും മത്തിയുടെ ആ ഉളുമ്പ് മണം പോകുന്നില്ലെ ? ഇതാ പരിഹാരം !
, ശനി, 15 ജൂലൈ 2017 (14:57 IST)
എന്നും വീട്ടമ്മമാര്‍ക്ക് തലവേദന നല്‍കുന്ന ഒന്നാണ് അടുക്കള. ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന രീതിയില്‍ ഏതുസമയത്തും അവര്‍ക്ക് അടുക്കളയില്‍ പണികളുണ്ടായിരിക്കും. എന്തുതന്നെയായാലും ജോലിക്കാര്യത്തിനിടയില്‍പ്പോലും അടുക്കളയിലെ ജോലിയും കൃത്യമായി ചെയ്ത് തീര്‍ക്കുന്ന ഈ വീട്ടമ്മമാരാണ് യഥാര്‍ത്ഥത്തില്‍ സൂപ്പര്‍ വുമണ്‍. എന്നാല്‍ വീട്ടമ്മമാര്‍ക്ക് അടുക്കള ജോലികള്‍ എളുപ്പത്തിലാക്കാന്‍ ചില പൊടിക്കൈകളുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം..  
 
ഏതൊരു അടുക്കളയിലും അസഹ്യമായി നില്‍ക്കുന്ന ഒന്നാണ് മത്തിയുടെ മണം. ആ മണം വിട്ടുപോകാന്‍ എന്തൊക്കെ ചെയ്തിട്ടും ഒരു കാര്യവും ഉണ്ടാകാറില്ല. എന്നാല്‍ ഇനി മത്തിയുടെ മണം മാറ്റാന്‍ മത്തി അടുപ്പില്‍ വെക്കുന്ന സമയത്ത് അല്പം മുരിങ്ങയില ചേര്‍ത്താല്‍ മതി. ഇത്തരത്തില്‍ ചെയ്യുന്നത് മത്തിയുടെ ആ ഉളുമ്പ് മണം ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് ചില ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.
 
അതുപോലെ ചെമ്മീന്‍ വറുക്കുമ്പോള്‍ പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് മീന്‍ ചുരുണ്ട് പോകുന്നത്. എന്നാല്‍ അതൊരു ഈര്‍ക്കിലിയില്‍ കോര്‍ത്ത് വറുത്താല്‍ അത് ചുരുണ്ട് പോവില്ല. അതുപോലെ മീന്‍ വറുക്കുമ്പോള്‍ അത് ചട്ടിയില്‍ ഒട്ടിപ്പിടിക്കാതിരിക്കുന്നതിനായി എണ്ണയില്‍ അല്‍പം മൈദമാവ് ഇട്ട് വറക്കുന്നതും നല്ലതാണ്. ഇത് മീന്‍ എണ്ണയില്‍ ഒട്ടിപിടിക്കാതിരിക്കാന്‍ സഹായകമാകും.
 
ചേന അരിയുമ്പോള്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നതും പല വീട്ടമ്മമാരേയും വലക്കുന്ന മറ്റൊരു കാര്യമാണ്. എന്നാല്‍ ചേന ചൊറിയാതിരിക്കുന്നതിനായി അല്‍പം പുളി പിഴിഞ്ഞ് ആ വെള്ളത്തില്‍ ചേന ഇട്ട് വെച്ചാല്‍ മാത്രം മതി. അതുപോലെ അച്ചാര്‍ കേടാകാതിരിക്കാന്‍ അതിനു മുകളില്‍ ചൂടാക്കിയ വെളിച്ചെണ്ണ ഒഴിച്ചാല്‍ മതി. ഇത് അച്ചാറിനെ കേടുകൂടാതെ ദീര്‍ഘകാലം സൂക്ഷിക്കുന്നതിനും സഹായിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുടവയര്‍ ഒരാഴ്ച കൊണ്ട് ഇല്ലാതാക്കണോ? എന്നാല്‍ ഇത് പരീക്ഷിച്ചോളൂ...