Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നു ശ്രദ്ധിച്ചാല്‍ മതി... വീടിനെ സുഗന്ധ വാഹിയായ ആരാമമാക്കി മാറ്റാം !

വീട്ടില്‍ സുഗന്ധം പകരാന്‍ ചില മാര്‍ഗങ്ങള്‍

ഒന്നു ശ്രദ്ധിച്ചാല്‍ മതി... വീടിനെ സുഗന്ധ വാഹിയായ ആരാമമാക്കി മാറ്റാം !
, ബുധന്‍, 7 ജൂണ്‍ 2017 (15:48 IST)
വീട് സുഗന്ധ പൂരിതമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. വീട്ടില്‍ എത്ര അടുക്കും ചിട്ടയും ഉണ്ടെങ്കിലും അരോചകമായ ഗന്ധമാണ് നമ്മെ എതിരേല്‍ക്കുന്നതെങ്കില്‍ ആ വീട്ടിലേക്ക് കയറാന്‍ തന്നെ ഒരു മടുപ്പാണ് തോന്നുക.
 
കുറച്ച് ശ്രദ്ധ നല്‍കാന്‍ നമ്മള്‍ തയ്യാറായാല്‍ വീട് സുഗന്ധ വാഹിയായ ഒരു ആരാമം തന്നെ ആക്കി മാറ്റാം. തൂത്ത് വാരലും പൊടി തുടയ്ക്കലും ഏറ്റവും പ്രധാനമായതും നിശ്ചമായും ചെയ്യേണ്ട കാര്യമാണ് . ആഴ്ചയില്‍ രണ്ട് തവണയെങ്കിലും തറ സുഗന്ധമുള്ള അണുനാശിനി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കണം.
 
വീ‍ടിനുള്ളില്‍ വായു കെട്ടിനില്‍ക്കാനിടവന്നാല്‍ അത് അസഹ്യതയുണ്ടാക്കുമെന്ന് മാത്രമല്ല, പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കും. അതിനാല്‍ ദിവസവും വാതിലുകളും ജനലുകളും തുറന്നിട്ട് ശുദ്ധവായു സഞ്ചാരം ഉറപ്പ് വരുത്തേണ്ടതും അത്യാവശ്യമാണ്. 
 
ഫര്‍ണിച്ചര്‍ വിരികളും കവറുകളും മാസത്തില്‍ രണ്ട് തവണ കഴുകുന്നത് നിങ്ങളുടെ സ്വീകരണ മുറിയില്‍ വിയര്‍പ്പ് ഗന്ധം തങ്ങി നില്‍ക്കുന്നത് ഇല്ലാതാക്കും. കര്‍ട്ടനുകള്‍ സ്ഥിരമായി ഒരെണ്ണം തന്നെ ഉപയോഗിക്കരുത്. മാറിമാറി ഉപയോഗിക്കുന്നത് മാനസികാഹ്ലാദം ഉണ്ടാക്കുന്നതിനൊപ്പം കഴുകാനുള്ള അവസരം കൂടി നല്‍കുന്നു.
 
വീട്ടില്‍ അരോചകമായ ഗന്ധം അനുഭപ്പെടുന്നുണ്ടെങ്കില്‍ ഒരു ടീ സ്പൂണ്‍ വിനാഗിരി വെള്ളത്തില്‍ ഒഴിച്ച് തിളപ്പിക്കുക. ഇത് തിളയ്ക്കുമ്പോള്‍ ഉണ്ടാവുന്ന ഗന്ധത്തില്‍ അരോചകമായ മറ്റെല്ലാ ഗന്ധങ്ങളും മാറും. ഇതേപോലെ, കറുവാപ്പട്ട വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുന്നതും നല്ലതാണ്. 
 
ഭിത്തിയില്‍ തൂക്കിയിടാവുന്നതരം ഇന്‍സ്റ്റന്‍റ് സുഗന്ധ വസ്തുക്കള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. ഇവ ടോയ്‌ലറ്റില്‍ ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യവുമാണ്. എന്നാല്‍ പ്ലഗ്ഗ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ളവ വീട്ടിലെ മറ്റു മുറികളിലും ഉപയോഗിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുടികൊഴിച്ചില്‍ എന്ന പ്രശ്നം ഇനി ഉണ്ടാകില്ല; ഇതാ ചില കിടിലൻ മാർഗങ്ങൾ !