വീടിന്‍റെ വൃത്തിയുടെ ആരംഭം തറയില്‍ നിന്നാണെന്ന് പറയാം. ബാക്ടീരിയയെയും രോഗാണുക്കളെയും ചെറുക്കാന്‍ എന്തൊക്കെയാണ് നാം ചെയ്യുന്നത്.
എന്നാല്‍ വീടിന്‍റെ ഫ്ലോറിംഗിന് ഇവയെ ചെറുക്കാന്‍ ശേഷിയുണ്ടെങ്കിലോ. അതെ രോഗാണുക്കളെ ചെറുക്കാന്‍ ശേഷിയുള്ള ഫ്ലോറിങ്ങ് വിപണിയില്‍ എത്തിയിരിക്കുന്നു.
ലാമിനേറ്റ് ഫ്ലോറിംഗ് മേഖലയിലെ മുന്‍നിരക്കാരായ പെര്‍ഗോ ആണ് ആദ്യ മൈക്രോബിയല്‍ ലാമിനേറ്റ് ഫ്ലോറുമായി വിപണിയില്‍ എത്തിയിരിക്കുന്നത്. തറയുടെ പ്രതലത്തിലുള്ള അതിസൂക്ഷ്മ സില്‍വര്‍ അയണുകളാണ് സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയെ ചെറുക്കുന്നത്.
രാസവസ്തുക്കളുടെ ഉപയോഗമില്ലാതെ തന്നെ നല്ല വൃത്തി ഉറപ്പാക്കാന്‍ കഴിയുമെന്നതാണ് ഈ ഫ്ലോറിങ്ങിന്‍റെ ഗുണം. സൂക്ഷ്മാണുക്കള്‍ പെരുകുന്നതു തടയാനും ഉല്ലവയെ നശിപ്പിക്കാനും ഇവക്കു കഴിയുമത്രേ.