Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീടിനഴകേകും വാതിലുകള്‍

വീടിനഴകേകും വാതിലുകള്‍
, ബുധന്‍, 19 ഡിസം‌ബര്‍ 2007 (17:40 IST)
ഏതൊരു വീടിന്‍റേയും പുറംമോടിയേയും അകംമോടിയേയും ഏറ്റവും സ്വാധീനിക്കുന്ന ഘടകമാണ് വാതിലുകള്‍. മനോഹരവും ബലവുമുള്ളതായ വാതിലുകള്‍ വീടിന്‍റെ ആകര്‍ഷണീയത കൂട്ടുന്നു. ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്നതും വാതില്‍ തന്നെ.

നമുക്ക് എവിടേക്ക് പ്രവേശിക്കണമെങ്കിലും വാതില്‍ തുറക്കാതെ കഴിയില്ല. ജീവിത തത്ത്വങ്ങളില്‍ വളരെ പ്രാധാന്യമുള്ള വാതില്‍ മനുഷ്യനെ ഏറെ സ്വാധീനിക്കുകയും ചെയ്യുന്ന ഒന്നാണ്. വളരെ ചിന്തിച്ച് രൂപകല്‍‌പന ചെയ്തിട്ടുള്ള വാതിലുകള്‍ക്ക് നമ്മുടെ ജീവിതാന്തരീക്ഷത്തിനു തന്നെ നാടകീയമായ പരിവേഷം നല്‍കാനാവും. ലോകത്തിന്‍റെ പല ഭാഗങ്ങളിലും വ്യത്യസ്തമായ വാതിലുകളാണ് ഉപയോഗിച്ചു വരുന്നത്. വ്യത്യസ്തങ്ങളായ ചില വാതിലുകള്‍ ഇതാ,

പ്രവേശന വാതില്‍: പേരു സൂചിപ്പിക്കുന്നര്‍തു പോലെ തന്നെ ഒരു വീടൊ മറ്റ് എന്ത് കെട്ടിടവുമാകട്ടെ അതിലേക്ക് പ്രവേശിക്കാനുള്ള പ്രധാന വാതിലായിരിക്കുമിത്. അതിനാല്‍ തന്നെ കൂടുതല്‍ ശ്രദ്ധ പതിയുന്ന വാതിലും ഇതു തന്നെ. പ്രധാന വാതിലായതിനാല്‍ ഇത് വളരെ മനൊഹരവും ബലവുമുള്ളതായിരിക്കണം. കേരളീയ സാഹചര്യങ്ങളനുസരിച്ച് മരം കൊണ്ടുള്ള പ്രവേശന വാതിലാണ് ഉത്തമം.

ഇന്‍റീരിയര്‍ വാതിലുകള്‍: വീടിനുള്ളിലെ മുറികളുമായി ബന്ധിപ്പിക്കുന്നതാണ് ഈ വാതിലുകള്‍. വളരെ സാധാരണമായ രീതിയിലും ചുരുങ്ങിയ ചെലവിലും ഈ വാതിലുകള്‍ ഉണ്ടാക്കാം. പ്ലൈവുഡ്, ഫൈബര്‍ തുടങ്ങിയവ കൊണ്ട് ഇവനിര്‍മ്മിക്കാം.

ഗ്ലാസ് വാതിലുകള്‍: ഏറ്റവും മനോഹരമായ വാതിലുകളാണ് ചില്ലു വാതിലുകള്‍. പ്ലെയിന്‍ ഗ്ലാസ്സും അലങ്കാരപണികളടങ്ങിയ ഗ്ലാസും ഉപയോഗിച്ച് ഈ വാതിലുകള്‍ നിര്‍മ്മിക്കാനാവും.

ലോഹ വാതിലുകള്‍: വളരെ ദൃഢമായവയായിരിക്കും ലോഹങ്ങള്‍ കൊണ്ടുള്ള വാതിലുകള്‍. അതിനാല്‍ തന്നെ കൂടുതല്‍ സുരക്ഷ നല്‍കാനും ഈ വാതിലുകള്‍ക്കാവും. ഇരുമ്പ്, ഓട്, അലുമിനിയം തുടങ്ങിയ ലോഹങ്ങളാണ് പ്രധാനമായും വാതില്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്.

കൊത്തുപ്പണി വാതിലുകള്‍: വാതില്‍ എന്നതിലുപരി ഒരു കലാരൂപമായി മാറ്റനാവുന്ന വാതിലുകളാണിത്. നല്ല മരത്തില്‍ നിര്‍മ്മിച്ച് മനോഹരമായ കൊത്തുപ്പണികള്‍ കൂടി നടത്തുമ്പോള്‍ ഈ വാതിലുകള്‍ വീടിന്‍റെ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടും.

ഫ്രെഞ്ച് വാതിലുകള്‍: വീടിന്‍റെ ഉദ്യാനത്തിന് അഭിമുഖമായി ഉപയോഗിക്കാവുന്ന വാതിലാണിത്. മറുവശത്തെ കാഴ്ചകളും കാണാനാവുന്ന രീതിയില്‍ ചരിച്ച് സജ്ജീകരിക്കുന്ന വാതിലാണിത്.

Share this Story:

Follow Webdunia malayalam