ആത്മഹത്യ ചെയ്യാന്‍ യുവാവ് സ്വയം വെടിവെച്ചു; തലയിലൂടെ പുറത്തുവന്ന ബുള്ളറ്റ് കൊണ്ട് കാമുകി മരിച്ചു
ആത്മത്യചെയ്യാന്‍ കാമുകന്‍ വെടിവെച്ചു; എന്നാല്‍ മരിച്ചതോ?
അമേരിക്കയിലെ അലാസ്‌കയില്‍ ഒരു അപൂര്‍വ്വ കൊലപതകക്കേസാണ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. മരിക്കാനായി സ്വന്തം തലയില്‍വെടിവെച്ച യുവാവ് കൊലപാതകക്കേസില്‍ പ്രതിക്കൂട്ടിലാണിപ്പോള്‍.
ലോകത്തെ കൊലപാതക ചരിത്രത്തില്‍ പോലും ഇല്ല ഇത്തരമൊരു കേസ്. തലയിലേറ്റ വെടിയുണ്ട പുറത്തുവരികയും അത് കാമുകിയുടെ ജീവനെടുക്കുകയുമായിരുന്നു. സംഭവത്തില്‍ വിക്ടര്‍ സിബ്‌സണ്‍ എന്ന ഇരുപത്തിയൊന്നുകാരനാണ് അറസ്റ്റിലായത്. ഇയാളുടെ കാമുകി ബ്രിട്ട്‌നി മേ ഹാഗ് ആണ് കൊല്ലപ്പെട്ടത്.
സിബ്‌സണ്‍ തലയില്‍ വെടിവെച്ചപ്പോള്‍ അത് മറുവശത്തുകൂടെ പുറത്തുവന്ന് കാമുകിയെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ കോടതിയില്‍ പറഞ്ഞു. ജോലിയില്ലാത്തതിനാല്‍ ജാമ്യം കെട്ടിവെക്കാന്‍ തനിക്ക് പണമില്ലെന്ന് കാമുകന്‍ കോടതിയില്‍ പറഞ്ഞു. ആയതിനാല്‍ ഇന്നുതന്നെ താന്‍ കുറ്റക്കാരനാണോ അല്ലയോ എന്ന് വിധിക്കാമോയെന്നാണ് സിബ്‌സണ്‍ ചോദിച്ചത്.