Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊതുസ്ഥലത്ത് കോഴി ചുട്ടാല്‍ ഇനി പണി പാളും !

ഇനി പൊതുസ്ഥലത്ത് കോഴി ചുട്ടാല്‍ പണി പാളും !

പൊതുസ്ഥലത്ത് കോഴി ചുട്ടാല്‍ ഇനി പണി പാളും !
ഷാര്‍ജ , വെള്ളി, 25 ഓഗസ്റ്റ് 2017 (13:15 IST)
ബാര്‍ബിക് ചിക്കന്‍, ഗ്രില്‍ഡ് ചിക്കന്‍ തുടങ്ങിയവ ഉണ്ടാക്കാന്‍ പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കരുതെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റിയുടെ കര്‍ശന നിര്‍ദേശം. സര്‍ക്കാറിന്റെ ഈ നിയമം ലങ്കിച്ചാല്‍ പിഴ അടയ്ക്കേണ്ടി വരും. പരിസ്ഥിതി മലിനീകരണം തടയുക, മറ്റുള്ളവര്‍ക്ക് അവധി ദിനം ആസ്വദിക്കാന്‍ വഴിയൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഷാര്‍ജ മുനിസിപ്പാലിറ്റി ഈ കടുത്ത തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. 
 
ഇതുമായി ബന്ധപ്പെട്ട് നേരത്തേ നിരവധി തവണ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെങ്കിലും ചിലര്‍ നിയമലംഘനം തുടരുന്ന പശ്ചാത്തലത്തിലാണ് പിഴ ഈടാക്കാനുള്ള തീരുമാനമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. പാര്‍ക്കിലും മറ്റും വച്ചുപിടിപ്പിച്ച പുല്ല് കരിഞ്ഞുപോവുന്നതോടൊപ്പം ഇവിടെ നിന്നുണ്ടാവുന്ന പുക അന്തരീക്ഷ മലിനീകരണത്തിന് കാരണമാവുകയും ചെയ്യും. ചിലര്‍ ചുട്ടകോഴിയുടെ അവശിഷ്ടങ്ങളും കത്തിക്കാനുപയോഗിച്ച കരിയുമൊക്കെ അവിടെ തന്നെ ഉപേക്ഷിച്ച് പോവുകയും ചെയ്യും. ഇതാണ് കര്‍ശന നടപടിയിലേക്ക് അധികൃതരെ നയിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപ് പുറത്തിറങ്ങാതിക്കാനുള്ളതെല്ലാം അവര്‍ ചെയ്യുന്നുണ്ട്, ഓണ അവധിക്ക് കോടതി അടച്ചാല്‍? - വിധി പറയുന്നത് ഇനിയും നീളും