Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു മാസം കഴിഞ്ഞിട്ടും പരിഹരിക്കാനാകാതെ ഖത്തര്‍ പ്രതിസന്ധി

കൂടിക്കാഴ്ചകള്‍ ഒന്നും ഫലം കാണുന്നില്ല

ഒരു മാസം കഴിഞ്ഞിട്ടും പരിഹരിക്കാനാകാതെ ഖത്തര്‍ പ്രതിസന്ധി
, ചൊവ്വ, 11 ജൂലൈ 2017 (10:31 IST)
ഒരു മാസത്തിലേറേയായി തുടരുന്ന ഖത്തര്‍ പ്രതിസന്ധിയ്ക്ക് ഇപ്പോഴും പരിഹാരം കാണാന്‍ കഴിയാതെയായിരിക്കുകയാണ്. പ്രതിസന്ധികള്‍ക്ക് പരിഹാരം തേടി യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേര്‍സണ്‍ കുവൈത്തില്‍ എത്തിയിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളും ഖത്തറുമായുള്ള പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും മധ്യസ്ഥം വഹിക്കുന്നതും കുവൈത്തി എമീറാണ്.
 
തിങ്കളാഴ്ച്ച വൈകിട്ട് ടില്ലേര്‍സണ്‍ കുവൈത്ത് എമീര്‍ ഷെയ്ക്ക് സബാ അല്‍ അഹമ്മദ് അല്‍ സബയുമായി കൂടിക്കാഴ്ച്ച നടത്തി. ഞങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നത് ഞങ്ങളെ മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമല്ല, മറിച്ച് ലോകം മുഴുവനും ബാധിക്കുന്ന ഒരു പ്രശ്‌നമാണെന്ന് കുവൈത്തി എമീര്‍ വ്യക്തമാക്കുന്നു.
 
ഒറ്റ രാത്രി കൊണ്ട് പ്രശ്‌ന പരിഹാരം സാധ്യമല്ലെന്ന ബോധ്യമുണ്ടന്ന മുന്‍നിലപാട് ടില്ലേര്‍സണ്‍ കുവൈത്തി ഭരണാധികാരിയോടും പങ്കുവെച്ചു. പ്രശ്‌നപരിഹാരത്തിന് ഒരുപക്ഷേ മാസങ്ങള്‍ എടുത്തേക്കാം. പക്ഷെ, പരിഹരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഖത്തറിനുണ്ടെന്നും അദ്ദേഹം പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാം പിണറായിയുടെ മിടുക്ക്; സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രിക്ക് അഭിനന്ദന പ്രവാഹം