മധ്യ ചൈനയിലെ ഹനാന്‍ പ്രവിശ്യയിലെ അതിപുരാതന ശവക്കല്ലറകളില്‍ നിന്ന് പ്രധാനപ്പെട്ട പുരാവസ്തുക്കള്‍ മോഷ്ടിച്ച നാല് പേര്‍ക്ക് കോടതി ശനിയാഴ്ച വധശിക്ഷ വിധിച്ചു. രാജ്യം ഉയര്‍ന്ന സംരക്ഷണം നല്‍കി സൂക്ഷിച്ചിരുന്ന 11 ഇനങ്ങളും മോഷണ വസ്തുക്കളില്‍ ഉള്‍പ്പെടുന്നു എന്ന് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹനാന്‍ തലസ്ഥാനമായ ചാംഗ്ഷയിലെ ഇന്റര്‍മീഡിയേറ്റ് പീപ്പിള്‍സ് കോടതിയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പുരാവസ്തുക്കള്‍ മോഷ്ടിച്ചതും അനധികൃത സമ്പാദ്യം രഹസ്യമാക്കിവച്ചതുമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.
കൊള്ളസംഘത്തില്‍ ഉണ്ടായിരുന്ന മറ്റ് 23 പ്രതികള്‍ക്ക് 13.5 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷയാണ് വിധിച്ചിട്ടുള്ളത്.