തന്റെ പിതാവിനെ ആദ്യം പരിശോധിക്കൂ...ആറു വയസ്സുകാരന്റെ അഭ്യര്‍ത്ഥന എന്തിനാണെന്നോ?
നില്‍ക്കു... തന്റെ പിതാവിനെ ആദ്യം പരിശോധിക്കൂ....ഡോക്ടര്‍മാരോട് ആറു വയസ്സുകാരന്റെ അഭ്യര്‍ത്ഥന
ആറുവയസ്സുകാരന്റെ അഭ്യര്‍ത്ഥനയെ നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ എത്തിയതാണ് പിതാവും ആറ് വയസ്സുകാരനും. എന്നാല്‍ അപകടത്തില്‍ പിതാവിന്റെ മുഖം റോഡില്‍ ഇടിച്ചു. ആറുവയസ്സുകാരനും പരിക്കുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ തന്നെ പരിശോധിക്കാന്‍ മുന്‍പില്‍ നിന്ന ഡോക്ടര്‍മാരോട് തന്റെ പിതാവിനെ പരിശോധിച്ച ശേഷം തന്നെ പരിശോധിച്ചാല്‍ മതിയെന്നായിരുന്നു ഈ ആറു വയസ്സുകാരന്‍ അഭ്യര്‍ത്ഥിച്ചത്. തന്റെ മകന്റെ ധൈര്യം കണ്ട് അദ്ഭുതത്തോടെയാണ് പിതവ് നിന്നത്. അപകടത്തില്‍ അവന്‍ ഭയപ്പെടുമെന്നാണ് താന്‍ കരുതിയത്. എന്നാല്‍ തന്റെ ജീവന്‍ രക്ഷിക്കാനാണ് അവന്‍ ശ്രമിച്ചതെന്നും പിതാവ്.